

ബി ജെ പി യുടെ സ്നേഹ യാത്ര ;കേരളത്തിലെ മുഴുവൻ ക്രിസ്ത്യൻ ഭവനങ്ങളിലും ക്രിസ്മസ് ആശംസകളുമായി നേതാക്കളും പ്രവര്‍ത്തകരും സന്ദര്‍ശനം നടത്തും.
സ്വന്തം ലേഖിക
കോട്ടയം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി സംസ്ഥാന നേതൃയോഗം കോട്ടയത്ത് നടന്നു.
കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം നടന്നത്. സംസ്ഥാന ഭാരവാഹികളും 14 ജില്ലകളിലെ പ്രസിഡണ്ടുമാരും ജനറല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ഡിസംബറില്‍ എല്ലാ ജില്ലകളിലും എന്‍ഡിഎ ജില്ലാ കണ്‍വൻഷനുകള്‍ നടത്താൻ തീരുമാനിച്ചു. തുടര്‍ന്ന് നിയോജക മണ്ഡലം തല കണ്‍വൻഷനുകള്‍ പൂര്‍ത്തിയാക്കും. കേരളത്തിലെ മുഴുവൻ ക്രിസ്ത്യൻ ഭവനങ്ങളിലും ക്രിസ്മസ് ആശംസകളുമായി നേതാക്കളും പ്രവര്‍ത്തകരും സന്ദര്‍ശനം നടത്തും. ഡിസംബര്‍ 20 നും 30 നും ഇടയിലായിരിക്കും സന്ദര്‍ശനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സ്നേഹയാത്ര എന്ന പേരിലാണ് ബിജെപിയുടെ സന്ദര്‍ശനം. സംസ്ഥാന അധ്യക്ഷന്‍ പദയാത്രയും നടത്തും.ഡിസംബര്‍ 20 നും 30 നും ഇടയിലായിരിക്കും സന്ദര്‍ശനം. സ്നേഹയാത്ര എന്ന പേരിലാണ് ബിജെപിയുടെ സന്ദര്‍ശനം. സംസ്ഥാന അധ്യക്ഷന്‍ പദയാത്രയും നടത്തും.
ജനുവരിയിലാണ് 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന പദയാത്ര സംഘടിപ്പിക്കുന്നത്. എന്‍ഡിഎ യുടെ നേതൃത്വത്തിലാകും പദയാത്ര. 25000 പ്രവര്‍ത്തകരെ ഓരോ ദിവസവും പദയാത്രയില്‍ പങ്കെടുപ്പിക്കും.
നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലും ചെറുതല്ലാത്ത ചലനങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്. കര്‍ണ്ണാടക്ക് പിന്നാലെ സെമിയിലും വിജയം നേടി ആത്മവിശ്വാസത്തോടെ കേരളത്തില്‍ 2019 ആവര്‍ത്തിക്കാമെന്ന കോണ്‍ഗ്രസ് കണക്കുകൂട്ടലാണ് തെറ്റിയത്.
ബിജെപിയോട് ഏറ്റുമുട്ടി ജയിക്കാൻ ഇപ്പോഴും കോണ്‍ഗ്രസ്സിന് കരുത്തില്ലെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുലക്ഷ്യമിട്ട് സിപിഎം ശക്തമാക്കും. ഇക്കുറിയെങ്കിലും ലോക്സഭയിലേക്ക് കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കണമെന്ന ലക്ഷ്യവുമായി ബിജെപിയും കച്ച മുറുക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]