
ദില്ലി: ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. പോക്സോ കേസുകളിലും ലൈംഗിക പീഡന കേസുകളിലും വിധികൾ പ്രസ്താവിക്കുന്ന സെഷൻസ് കോടതികൾ ഇക്കാര്യം ഉറപ്പ് വരുത്തണം എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് മാരായ ബി വി നാഗരത്ന പങ്കജ് മിത്തൽ എന്നിവരാണ് സുപ്രധാനമായ നിർദേശം നൽകിയത്. കേസുകൾ മെറിറ്റ് പരിശോധിച്ച ശേഷം ഇരകൾക്ക് ഇടക്കാല നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവും സെഷൻസ് കോടതികൾക്ക് പുറപ്പടുവിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിറക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]