ദുബൈ: പാലക്കാട്ടെ പാതിരാ റെയ്ഡില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന കള്ളപ്പണ ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പെട്ടിക്കുള്ളിൽ പണം ആണെന്ന് ആര് പറഞ്ഞെന്ന് കെ മുരളീധരൻ ചോദിക്കുന്നു. കോൺഗ്രസിനോട് സിപിഎം സ്വീകരിക്കുന്ന പുതിയ നയത്തിന്റെ പ്രവർത്തന ഉദ്ഘാടനമാണ് നടന്നത്. സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം, ഒരേ നിറം, ഒരേ താളം. തൃശൂർ ഡീൽ വീണ്ടും പാലക്കാട് ആവർത്തിക്കുകയാണെന്നും കെ മുരളീധരൻ ആരോപിച്ചു.
കൊടകര കുഴൽപ്പണ കേസ് മറയ്ക്കാൻ ബിജെപിയെ സിപിഎം സഹായിക്കുകയാണ്. ബിജെപിയോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ബിജെപിയുടെയും സിപിഎമ്മിന്റെയും മുഖ്യശത്രു കോൺഗ്രസാണ്. തിരക്കഥ തുടക്കത്തിൽ തന്നെ പൊളിഞ്ഞു. സ്ത്രീകളുടെ മുറിയിൽ വനിത പൊലീസ് ഇല്ലാതെ പൊലീസ് കയറിയത് ഗുരുതരമായ കാര്യമാണ്. ഇലക്ഷൻ കഴിഞ്ഞാലും നിയമപോരാട്ടം നടത്തുമെന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Also Read: ബാഗിൽ പണമാണെന്ന് ദൃശ്യങ്ങളിലുണ്ടോ? പെട്ടിയില്‍ വസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]