
.news-body p a {width: auto;float: none;} കൊല്ലം: മൂന്നരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. കൊല്ലത്താണ് സംഭവം.
ആറുമാസത്തിനിടെ കുട്ടിയെ പലതവണ പീഡനത്തിനിരയാക്കി. സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ സഹോദരൻ അറസ്റ്റിലായി.
ആറുമാസം മുൻപ് മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതി കുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയത്. ഇതിന് ശേഷം കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും രക്ഷിതാക്കൾ കാര്യമാക്കിയിരുന്നില്ല.
പിന്നീടും പലതവണ ഇയാൾ കുഞ്ഞിനെ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. കഴിഞ്ഞദിവസം കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ വിവരം ആശാ വർക്കറിനെ അറിയിക്കുകയായിരുന്നു.
ആശാ വർക്കർ കുട്ടിയോട് സംസാരിച്ചതിൽ നിന്നാണ് പീഡനവിവരം പുറത്തറിയുന്നത്. പിന്നാലെ വാർഡ് മെമ്പറെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരമറിയിക്കുകയായിരുന്നു.
ചൈൽഡ് പ്രവർത്തകർ കൗൺസലിംഗ് നൽകിയതിൽ നിന്നാണ് പിതാവിന്റെ സഹോദരൻ കഴിഞ്ഞ ആറുമാസമായി ലൈംഗികമായ ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് കുളത്തൂപ്പുഴയിൽ നിന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]