
മുംബൈ: മാട്രിമോണിയൽ പ്ലാറ്റ്ഫോമായ ഭാരത് മാട്രിമോണിയുടെ എലൈറ്റ് സബ്സ്ക്രിപ്ഷൻ സേവനത്തിൽ വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ. വ്യാജ പ്രൊഫൈലിലാണ് വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ചത്.
സ്വാതി മുകുന്ദ് എന്ന സ്ത്രീയുടെ ഫോട്ടോയാണ് ഉപയോഗിച്ചത്. സംഭവത്തിൽ വിശദീകരണവുമായി യുവതി രംഗത്തെത്തി.
ഒരു മാട്രിമോണിയൽ ആപ്പ് വഴിയല്ല താൻ വിവാഹിതയായതെന്നും പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഇവർ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷം ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവറാണ് സ്വാതി.
താനും ഭർത്താവും മാട്രിമോണിയൽ സൈറ്റ് വഴിയല്ല കണ്ടുമുട്ടിയതെന്നും ഇവർ വ്യക്തമാക്കി. ആപ്പിൻ്റെ എലൈറ്റ് സബ്സ്ക്രിപ്ഷൻ സേവനത്തിൽ തൻ്റെ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഞെട്ടിപ്പോയെന്നും സ്വാതി പറഞ്ഞു.
നിരവധിപ്പേരാണ് അഭിപ്രായവുമായി രംഗത്തെത്തിയത്. മിക്ക മാട്രിമോണിയൽ സൈറ്റുകളും തട്ടിപ്പ് നടത്തുന്നുവെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു.
View this post on Instagram A post shared by Swati Mukund (@swatimukund) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]