![](https://newskerala.net/wp-content/uploads/2024/11/al-ameen_1200x630xt-1024x538.jpg)
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിയ്ക്ക് 70 വർഷം കഠിന തടവും 1.60 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിലെ മേടയിൽ വീട്ടിൽ അൽ അമീനെയാണ് (36) പെരിന്തൽമണ്ണ പോക്സോ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ്. സൂരജ് വിചാരണ നടത്തി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷവും ആറ് മാസവും അധിക തടവ് അനുഭവിക്കണം. വണ്ടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2020ലാണ് സംഭവം.
വണ്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന സുനിൽ പുളിക്കൽ, ഗോപകുമാർ, ദിനേശ് കോറോത്ത് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രോസിക്യൂഷൻ ലെയ്സൺ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സൗജത് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
READ MORE: രാജ്യ താത്പ്പര്യമല്ല, നെതന്യാഹുവിന് പ്രധാനം സ്വന്തം താത്പ്പര്യം; ഇസ്രായേലിൽ പ്രതിഷേധം, ആയിരങ്ങൾ തെരുവിലിറങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]