
റിയാദ്: സൗദി ബജറ്റ് 2024-ലെ മൂന്നാം പാദത്തിലും കമ്മി രേഖപ്പെടുത്തിയെന്ന് ധനമന്ത്രാലയം. കഴിഞ്ഞ മൂന്നുമാസത്തെ ബജറ്റ് പ്രകടന റിപ്പോർട്ട് മന്ത്രാലയം പുറത്തുവിട്ടു.
വരവ് 309.2 ശതകോടി റിയാലും ചെലവ് 339.4 ശതകോടി റിയാലും രേഖപ്പെടുത്തി. 30.2 ശതകോടി റിയാലാണ് കമ്മി. ഈ കാലയളവിലെ എണ്ണ വരുമാനം 190.8 ശതകോടി റിയാലായെന്നും 2023-ലെ ഇതേ പാദത്തിലെ വരുമാനത്തേക്കാൾ 30 ശതമാനം കൂടുതലാണിതെന്നും ബജറ്റ് പ്രസ്താവന വെളിപ്പെടുത്തി.
ഈ പാദത്തിലെ എണ്ണയിതര വരുമാനം 118.3 ശതകോടി റിയാലാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ആറ് ശതമാനം വർധനവാണിത്.
കഴിഞ്ഞ ഒമ്പത് മാസത്തെ ആകെ ബജറ്റ് വരുമാനം 956.2 ശതകോടി റിയാലും ചെലവ് ഒരു ലക്ഷം കോടി റിയാലും കമ്മി 57.9 ശതകോടി റിയാലുമാണെന്നും മന്ത്രാലയത്തിെൻറ പ്രസ്താവനയിൽ പറയുന്നു. Read Also – യുഎഇയിലേക്ക് പോകാൻ തിരുവനന്തപുരം എയർപോർട്ടിലെത്തി; രാജ്യാന്തര ടെർമിനലിൽ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]