
.news-body p a {width: auto;float: none;} മധുരമുളള ചായയും കാപ്പിയും കുടിക്കാനാണ് ഒട്ടുമിക്കവരും ഇഷ്ടപ്പെടാറുളളത്. എന്നാൽ ചിലർ അവയിൽ നിന്ന് പൂർണമായും പഞ്ചസാര ഒഴിവാക്കുന്നതും കാണാം.
ചിലർക്ക് പ്രമേഹമുളളതുകൊണ്ടാകാം, അല്ലെങ്കിൽ ആരോഗ്യ സംരക്ഷണത്തിൽ കർശന നിയന്ത്രണങ്ങൾ ഉളളവരായിരിക്കാം പഞ്ചസാര പൂർണമായി ഒഴിവാക്കുന്നത്. എന്നാൽ കുട്ടികൾ പഞ്ചസാര കഴിക്കുന്നത് കൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് നമ്മൾ ഇത്രയും കാലം ധരിച്ചിരുന്നത്.
പല ആരോഗ്യ പ്രശ്നങ്ങളും ഉളളതുകൊണ്ട് പ്രമേഹരോഗികളായവരോടും മുതിർന്നവരോടും പഞ്ചസാര കഴിക്കുന്നതിൽ കുറവ് വരുത്തണമെന്ന് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കാറുണ്ട്. ഇപ്പോഴിതാ കുട്ടികൾക്കും പഞ്ചസാര നൽകുന്നതിൽ നിയന്ത്രണം വരുത്തണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിച്ചിരിക്കുന്നത്.
സയൻസ് എന്ന ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുഞ്ഞുങ്ങൾ ജനിച്ച് 1000 ദിവസം കഴിയും വരെ പഞ്ചസാര നൽകുന്നത് നിയന്ത്രിക്കണമെന്നാണ് പഠനത്തിൽ പറയുന്നത്.
അതായത് അമ്മമാർ ഗർഭധാരണം മുതൽ രണ്ട് വയസുവരെ പഞ്ചസാര കഴിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ട്. ഇത് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന മാരക രോഗാവസ്ഥകൾ തടയാൻ സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
സതേൺ കാലിഫോർണിയ സർവകലാശാലയിലെ സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് സോഷ്യൽ റിസർച്ചിലെ മുതിർന്ന സാമ്പത്തിക വിദഗ്ദ്ധയായ തഡേജ ഗ്രാക്നറുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് വിവരങ്ങൾ വന്നിരിക്കുന്നത്. പഞ്ചസാര നിയന്ത്രിച്ചാൽ കുട്ടികളിൽ ടൈപ്പ് 2 പ്രമേഹം വരാനുളള സാദ്ധ്യത 35 ശതമാനം വരെ കുറയുമെന്നും മുതിർന്നവരിൽ അമിത രക്തസമ്മർദ്ദ സാദ്ധ്യത 20 ശതമാനം വരെ കുറയുമെന്നാണ് പറയുന്നത്.
ഷുഗർ റേഷനിംഗ് 1953ൽ ബ്രിട്ടൺ പലതരത്തിലുളള യുദ്ധങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ ബ്രിട്ടണിലെ ജനങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു.
അക്കൂട്ടത്തിൽ ജനങ്ങൾക്ക് പഞ്ചസാര നൽകുന്നത് അധികൃതർ പൂർണമായും കുറച്ചിരുന്നു. ഇതിനെയാണ് ഷുഗർ റേഷനിംഗ് എന്നറിയപ്പെട്ടിരുന്നത്.
ഇതോടെ ബ്രിട്ടൺ ജനതയുടെ ആരോഗ്യത്തിനെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും കണ്ടെത്തി. പഠനം ബ്രിട്ടണിലെ ബയോബാങ്കിൽ നിന്നും പഠനത്തിനായി 60,000 ആളുകളുടെ വിവരം ശേഖരിച്ചിരുന്നു.
ഇവർ 1951ലും 1956നുമിടയിലാണ് ജനിച്ചവരാണ്. അവരുടെ ആരോഗ്യനില വർഷങ്ങളായി പരിശോധിച്ച് വരികയായിരുന്നുവെന്നും വിദഗ്ദ്ധർ വ്യക്തമാക്കി.
‘ബ്രിട്ടണിൽ പഞ്ചസാര നിരോധിച്ചതോടെയുണ്ടായ ആരോഗ്യാവസ്ഥയും നിരീക്ഷിച്ചിരുന്നു. ഷുഗർ റേഷനിംഗ് നല്ലതായിരുന്നു.
ആ സമയത്ത് ജനിച്ച കുഞ്ഞുങ്ങൾക്ക് അമിതവണ്ണത്തിനുളള സാദ്ധ്യത 30 ശതമാനം വരെ കുറവാണെന്നും ഷുഗർ റേഷനിംഗ് അവസാനിച്ചതിനുശേഷം ജനിച്ച കുഞ്ഞുങ്ങൾക്ക് അമിത രക്തസമ്മർദ്ദത്തിനുളള സാദ്ധ്യത കൂടുതലാണ്. ഷുഗർ റേഷനിംഗ് സമയത്ത് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രമേഹരോഗ സാദ്ധ്യത 35 ശതമാനം വരെ കുറവാണെന്നും അമിത രക്തസമ്മർദ്ദ സാദ്ധ്യത 20 ശതമാനം വരെ കുറവാണ്’- പഠനത്തിൽ പറയുന്നു.
ടെന്നസി സർവകലാശാലയിലെ ഹെൽത്ത് സയൻസ് സെന്ററിലെ പീഡിയാട്രിക് ഗ്യാസ്ട്രോ എൻട്രോളജി വകുപ്പ് മേധാവി ഡോക്ടർ മാർക്ക് കോർക്കിൻസും പഠനത്തിൽ ഉൾപ്പെട്ടിരുന്നു.മനുഷ്യനെ രൂപപ്പെടുത്തിയിരിക്കുന്നത് മധുരത്തോട് പ്രിയമുളളവരായിട്ടാണെന്ന് അദ്ദേഹം സിഎൻഎനിനോട് പറഞ്ഞു. ഉപാപചയ പ്രവർത്തനങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത് ചെറിയ പ്രായം മുതൽക്കേ പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ഉപാപജയ പ്രവർത്തനങ്ങളെ ജീവിതകാലം മുഴുവൻ ബാധിക്കുമെന്ന് ഗ്രാക്നർ പറഞ്ഞു.
ഗർഭസമയത്ത് അമ്മമാർ അമിതമായി പഞ്ചസാര കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കും.ഇത് ആജീവാനാന്തകാലം മുഴുവൻ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. ചെറുപ്രായം മുതൽക്കേ പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കുന്നത് നല്ലതാണെന്നാണ് ഗ്രാക്നർ ബിബിസിയോട് പറഞ്ഞു.പ്രതിദിനം 80 ഗ്രാം പഞ്ചസാരടങ്ങിയ ഭക്ഷണം കഴിക്കാം.
എന്നാൽ യുഎസിലെ ഗർഭിണിമാരും മുലയൂട്ടുന്ന അമ്മമാരും നിർദ്ദിഷ്ട അളവിന്റെ മൂന്നിരട്ടിയോളം പഞ്ചസാരയടങ്ങിയ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി.
പോഷകഗുണമുളള പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുന്നതിന് പകരം കുട്ടികൾ പഞ്ചസാരയടങ്ങിയ പാനീയങ്ങളാണ് കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതെന്ന് യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻ പ്രിവെൻഷനും വ്യക്തമാക്കിയിട്ടുണ്ട്. ഇത് നിയന്ത്രിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എങ്ങനെ തടയാം
പഞ്ചസാരയടങ്ങിയ ഭക്ഷണം കഴിക്കുന്നതിൽ കർശനമായ നിയന്ത്രണങ്ങൾ വരുത്തണമെന്ന തരത്തിൽ ബ്രിട്ടണിൽ പലതരത്തിലുളള ക്യാംപയിനുകൾ സംഘടിപ്പിച്ചിരുന്നു. മാതാപിതാക്കളുടെ ഭക്ഷണരീതി കുട്ടികളെയും സ്വാധീനിക്കുമെന്ന് കോർക്ക്സ് പറഞ്ഞു.
ആരോഗ്യമുളള മക്കളെയാണ് വേണ്ടെതെങ്കിൽ മാതാപിതാക്കൾ ഭക്ഷണത്തിൽ നിയന്ത്രങ്ങൾ വരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]