![](https://newskerala.net/wp-content/uploads/2024/11/462537041-1055050866364917-7590409802196051156-n_1200x630xt-1024x538.jpg)
കൊച്ചി: ബിഗ് ബോസ് മുന്‍ മത്സരാര്‍ഥി നാദിറ മെഹ്റിന് എല്ലാവര്ക്കും പ്രിയപ്പെട്ട വ്യക്തിയാണ്. ട്രാന്‍സ് സമൂഹത്തിന്റെ പ്രതിനിധിയായി ബിഗ് ബോസ് സീസണ് 5 ല്‍ എത്തിയ നാദിറ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തിയ ഒരു ചിത്രമാണ് സ്റ്റാറ്റസായി നാദിറ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
‘ഇതിൽ ഏതാ നിങ്ങൾക്കിഷ്ടം’ എന്ന് ചോദിച്ചാണ് നാദിറ തന്റെ പഴയ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും എഐ ചിത്രങ്ങളും എല്ലാം ചേര്‍ത്ത് റീല്‍സ് ഇട്ടിരിക്കുന്നത്. നജീബില്‍ നിന്നും നാദിറയിലേക്കുള്ള മാറ്റം വീഡിയോയില്‍ കാണാം. പലരും ഈ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ബിഗ് ബോസ് സീസണ് 5 ല്‍ ഫിനാലെ ടിക്കറ്റ് വിവിധ ടാസ്കുകളിലൂടെ നേടിയ വ്യക്തിയാണ് നാദിറ. എന്നാല്‍ ഫൈനലിന് മുന്‍പ് ലക്ഷങ്ങള്‍ നിറഞ്ഞ പണപ്പെട്ടിയും എടുത്ത് സീസണ് വിടുകയായിരുന്നു. അതിനാല്‍ തന്നെ നാദിറ വന്‍ പ്രകടനമാണ് നടത്തിയത്. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ മണി ബോക്സ് ടാസ്കിലൂടെ പുറത്തെത്തുന്ന ആദ്യ മത്സരാര്‍ഥിയുമാണ് നാദിറ.
നാദിറയുടെ കടലപ്പാട്ട് അടക്കം ആ സീസണില്‍ വന്‍ വൈറലായിരുന്നു. ഇതിന് പുറമേ പിന്നീട് ചാനല്‍ ഷോകളിലും മറ്റും നാദിറ പങ്കെടുത്തിരുന്നു. ബിഗ് ബോസ് സീസണിന് അപ്പുറം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നാദിറ.
View this post on Instagram
അടുത്തിടെ നാദിറ അഭിനയിക്കുന്ന ഒരു ചിത്രവും പ്രഖ്യാപിക്കപ്പെട്ടിരുന്നു. ബാലു എസ് നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിഗ് ബോസ് മുന്‍ മത്സരാര്‍ഥി റോക്കിയും അഭിനയിക്കുന്നുണ്ട്. സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ഇത്. നേരത്തെ ചിത്രത്തെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു.
തിരക്കഥ പൂര്‍ണ്ണമായി കേട്ടിട്ടില്ലെന്നും കഥ കേട്ട് ഇഷ്ടപ്പെട്ടെന്നും ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഇരുവരും പറഞ്ഞു. ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. എല്ലാവരും കാണണം. പ്രോത്സാഹിപ്പിക്കണം. നാദിറ ഈ ചിത്രത്തില്‍ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് അറിഞ്ഞത്, റോക്കി പറഞ്ഞു. എന്നാല്‍ റോക്കി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് താന്‍ നേരത്തേ അറിഞ്ഞിരുന്നെന്നായിരുന്നു നാദിറയുടെ പ്രതികരണം.
‘എവിടുന്നു പൊട്ടിമുളച്ചു ഈ അവിഹിതം, ബച്ചന് കുടുംബം കലിപ്പിലാണ്’: വിവാഹ മോചന ഗോസിപ്പില്‍ ട്വിസ്റ്റോ ?
ബോളിവുഡില്‍ മറ്റൊരു താര അനന്തരവനും, താര പുത്രിയും അരങ്ങേറ്റം കുറിക്കുന്നു; ആസാദ് ടീസര്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]