
മുംബൈ: ഈ മാസം 24, 25 തീയതികളില്‍ സൗദി അറേബ്യൻ നഗരമായ ജിദ്ദയില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ പങ്കെടുക്കാന്‍ ആദ്യമായി ഒരു ഇറ്റാലിയന്‍ താരവും. ഇറ്റലിയുട
തോമസ് ഡ്രാക്കയാണ് ഓള് റൗണ്ടര്‍ വിഭാഗത്തില്‍ താരലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആകെ 1574 താരങ്ങളാണ് ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതില്‍ ഡ്രാക്ക ഉള്‍പ്പെടെ 409 വിദേശതാരങ്ങളാണുള്ളത്. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ലീഗില്‍ ബ്രാംപ്റ്റൺ വോള്‍വ്സിന്റെ താരമായിരുന്നു തോമസ് ഡ്രാക്ക.
മീഡിയം പേസറായ ഡ്രാക്ക തന്റെ ഓള് റൗണ്ട് മികവുകൊണ്ട് ശ്രദ്ധേയനായിരുന്നു. കാനഡ ഗ്ലോബല്‍ ടി20യില്‍ കളിച്ച ആറ് ഇന്നിംഗ്സില്‍ 6.88 ഇക്കോണമിയിലും 10.63 ശരാശരിയിലും 11 വിക്കറ്റെടുത്ത ഡ്രാക്ക ടൂര്‍ണമെന്റിലെ രണ്ടാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്നു.
Thomas Jack Draca let’s see if the Italian gets a bid highly unlikely tho https://t.co/SEYXi9iKpM pic.twitter.com/MHEGPff8mj — 🆁🅾🅻🅴🆇ᶜʳⁱᶜᵏᵉᵗᵍᵉᵉᵏ (@RoshanSriram123) November 5, 2024 ഐപിഎല്‍ ലേലം: റിഷഭ് പന്തിനും കെ എൽ രാഹുലിനും അടിസ്ഥാന വില 2 കോടി, സര്‍ഫറാസിനും പൃഥ്വി ഷാക്കും 75 ലക്ഷം സറെക്കെതിരെ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തതായിരുന്നു ഡ്രാക്കയുടെ മികച്ച പ്രകടനം. ഡ്രാക്കയുടെ പ്രകടനം ബ്രാംപ്റ്റൺ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ക്വാളിഫയറിലെത്തിയെങ്കിലും ക്വാളിഫയറില്‍ തോറ്റ് പുറത്താവുകയായിരുന്നു. യുഎഇയില്‍ നടക്കാനിരിക്കുന്ന ഐഎല്‍ടി20 ലീഗില്‍ എംഐ എമിറേറ്റ്സിനായി കളിക്കാനും ഡ്രാക്ക കരാറായിട്ടുണ്ട്.
ഇറ്റലിക്കായി ഈ വര്‍ഷം ജൂണില്‍ ലക്സംബര്‍ഗിനെതിരെ ആയിരുന്നു ഡ്രാക്കയുടെ രാജ്യാന്തര അരങ്ങേറ്റം. രാജ്യത്തിനായി നാലു ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ഡ്രാക്ക എട്ട് വിക്കറ്റ് വീഴ്ത്തി.
ഐപിഎല്‍ ലേലത്തില്‍ ഓള് റൗണ്ടര്‍ വിഭാഗത്തിലാണ് ഡ്രാക്ക പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 30 ലക്ഷം രൂപയാണ് തന്റെ അടിസ്ഥാന വിലയായി ഡ്രാക്ക ക്വാട്ട് ചെയ്തിരിക്കുന്നത്.
താരലേലത്തിനായുള്ള കളിക്കാരുടെ ചുരുക്കപ്പട്ടികയില്‍ ഡ്രാക്കക്ക് ഇടം നേടാനാകുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. View this post on Instagram A post shared by FanCode (@fancode) ഓരോ ടീമിനും നിലനിര്‍ത്തിയ കളിക്കാരടക്കം 25 കളിക്കാരെയാണ് പരമാവധി സ്ക്വാഡില്‍ ചേര്‍ക്കാനാവുക.
ഇത് പ്രകാരം 10 ടീമുകളിലായി 204 കളിക്കാരെയാണ് ടീമുകള്‍ ലേലത്തില്‍ എടുക്കേണ്ടത്. 46 കളിക്കാരെ ടീമുകൾ ലേലത്തിന് മുമ്പ് തന്നെ നിലനിര്‍ത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]