
കൊച്ചി:സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ നിര്‍ണായ വിധി കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാകും.
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരത്തിൽ മാത്രം പെര്‍മിറ്റ് നൽകിയാൽ മതിയെന്ന മോട്ടോര്‍ വാഹന സ്കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. 140 കിലോമീറ്ററലധികം ദൂരത്തിൽ പെര്‍മിറ്റ് അനുവദിക്കാത്ത നടപടിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.
മോട്ടോര്‍ വാഹന വകുപ്പിലെ ഈ സ്കീം നിയമപരമല്ലെന്നാണ് ഹര്‍ജിയിൽ സ്വകാര്യ ബസ് ഉടമകള്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയത്.
ഹൈക്കോടതി ഉത്തരവോടെ കൂടുതൽ ജില്ലകളിലേക്ക് 140 കിലോമീറ്ററിലധികം ദൂരത്തിൽ പെര്‍മിറ്റ് സ്വന്തമാക്കി സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനാകും. വ്യവസ്ഥ റദ്ദാക്കിയത് കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളുടെ ഉള്‍പ്പെടെ ബാധിക്കും.
അതേസമയം, ദീര്‍ഘദൂര റൂട്ടുകളിൽ പെര്‍മിറ്റ് അനുവദിക്കണമെന്ന ദീര്‍ഘനാളായുള്ള സ്വകാര്യ ബസുടമകളുടെ ആവശ്യത്തിനാണിപ്പോള്‍ ഹൈക്കോടതി ഉത്തരവിലൂടെ അംഗീകരിക്കപ്പെടുന്നത്. കെഎസ്ആർടിസി ഡിപ്പോ പുതുക്കി പണിതപ്പോൾ വർക് ഷോപ്പ് നാലടി കുഴിയിൽ, ചെറിയ മഴ പെയ്താലും കുളമാകും ഇരുമുടികെട്ടിൽ എന്തൊക്കെ വേണം? അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന് തന്ത്രിയും ദേവസ്വം ബോർഡും, നിര്‍ദേശങ്ങള്‍ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]