
ആലുവ: എറണാകുളം പെരുമ്പാവൂർ ആലുവ മൂന്നാർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇരിങ്ങോൾ വൈദ്യശാലപ്പടി പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോർജിന്റെ അംബാസിഡർ കാറിനാണ് തീപിടിച്ചത്.
കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പുറത്തേക്കിറങ്ങി ഓടി.
ആളി പടർന്ന തീ അണച്ചപ്പോഴേയ്ക്കും കാർ ഭാഗികമായി കത്തി നശിച്ചിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് കാറിലെ തീ നിയന്ത്രണ വിധേയമാക്കിയത്.
യാത്രക്കാർ പരിക്കുകളും ഇല്ലാതെ രക്ഷപ്പെട്ടു. അഗ്നിബാധയുടെ കാരണമെന്താണെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
റോഡിൽ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്. കത്തുന്ന കാറിന് സമീപത്തായി ഇലക്ട്രിക് പോസ്റ്റുമുണ്ടായിരുന്നു.
എന്നാൽ വലിയ അപകടങ്ങളുണ്ടാവുന്നതിന് മുൻപ് അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]