
മലയാളത്തിന്റെ യുവ നടന്മാരിൽ ശ്രദ്ധേയമാണ് പ്രണവ് മോഹൻലാൽ. ബാലതാരമായി ബിഗ് സ്ക്രീനിൽ എത്തിയ പ്രണവ് സിനിമയിൽ അത്ര സജീവമല്ല. എന്നിരുന്നാലും താരത്തിന്റെ പുതിയ സിനിമകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയെക്കാൾ ഏറെ യാത്രകളെ പ്രണയിച്ച പ്രണവ് നിലവിൽ സിയേറ നെവാഡയിലാണ് ഉള്ളത്. ഇവിടെ നിന്നുമുള്ള ഫോട്ടോകൾ പ്രണവ് പങ്കുവച്ചതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
പടുകൂറ്റൻ മരത്തിൽ വലിഞ്ഞ് കയറുന്ന മലകൾ നോക്കി നിൽക്കുന്ന പ്രണവിനെ ഫോട്ടോകളിൽ കാണാം. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ പതിവ് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. മകനെ മടങ്ങി വരൂ എന്നതാണ് അതിൽ പ്രധാന കമന്റ്. ഒപ്പം വിനീത് ശ്രീനിവാസനോട് പുതിയ സിനിമ ചെയ്യാനും പ്രണവിനെ തിരകെ കൊണ്ടുവരാനും ആരാധകർ പറയുന്നുണ്ട്.
‘ലെ ലാലേട്ടൻ: അപ്പൂ നീ ഇതൊങ്ങോട്ടാടാ’ എന്നിങ്ങനെയാണ് മറ്റ് കമന്റുകൾ. എന്തായാലും യാത്രകളിൽ മുഴുകി പ്രണവ് മുന്നോട്ട് പോകുകയാണ്. പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെ മദ്ധ്യ താഴ്വരയ്ക്കും ഗ്രേറ്റ് ബേസിനും ഇടയിലുള്ള ഒരു പർവതനിരയാണ് സിയേറ നെവാഡ.
View this post on Instagram
അതേസമയം, വർഷങ്ങൾക്കുശേഷം ആണ് പ്രണവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രത്തിൽ നിവിൻ പോളി, ഷാൻ റഹ്മാൻ, നീരജ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, നീത പിള്ള, അജു വർഗീസ് തുടങ്ങി വൻ താരനിര അണിനിരന്നിരുന്നു. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഇത് നിർമ്മിച്ച് വിതരണം ചെയ്തത്. ഏപ്രില് 11ന് ആയിരുന്നു റിലീസ്.
‘പ്രായം കൂടുംതോറും അസുഖം കുറയുമെന്ന് ഡോക്ടർ, പക്ഷേ എനിക്ക് കൂടിവരുവാ’; അതിജീവനത്തിന്റെ വഴിയെ എലിസബത്ത്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]