
.news-body p a {width: auto;float: none;}
പാലക്കാട്: അർദ്ധരാത്രി കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്ന പൊലീസ് പരിശോധന സിപിഎം – ബിജെപി ഒത്തുകളിയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പോലും അറിയാതെ ആയിരുന്നു പരിശോധന. ഇത് കൃത്യമായ നാടകമാണെന്നും ഷാഫി ആരോപിച്ചു. അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട്ട് ഇന്ന് യുഡിഎഫ് പ്രതിഷേധദിനം ആചരിക്കും. കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും.
ഉപതിരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാൽ പരിശോധനക്കിടെ പാലക്കാട്ട് സംഘർഷമുണ്ടായി. വനിതാ നേതാക്കളുടെ മുറികളിൽ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തി. എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളായി. പതിരാത്രിയിൽ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലിൽ നേതാക്കളും പ്രവർത്തകരും ഏറ്റുമുട്ടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാദ്ധ്യമപ്രവര്‍ത്തകരുമായി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കയര്‍ത്ത് സംസാരിക്കുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയേ തീരുവെന്ന നിലപാടിലായിരുന്നു സിപിഎം, ബിജെപി പ്രവര്‍ത്തകരും നേതാക്കളും. ചട്ടങ്ങള്‍ പാലിച്ചല്ല പരിശോധനയ്ക്കെത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആരോപണം. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ ഉൾപ്പെടെയുള്ള നേതാക്കൾ പരിശോധനയിൽ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഒന്നും ലഭിച്ചില്ലെന്ന് പാെലീസ് എഴുതി നൽകി.