![](https://newskerala.net/wp-content/uploads/2024/11/kerala-police.png)
പാലക്കാട്: പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിൽ അർധരാത്രി പോലീസ് പരിശോധന നടത്തിയതിന് പിന്നാലെ സ്ഥലത്ത് രാഷ്ട്രീയ പ്രവർത്തകർ ഏറ്റുമുട്ടി. കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ഹോട്ടലിന് പുറത്ത് ബിജെപി സിപിഎം പ്രവർത്തകർ തടിച്ചുകൂടിയതോടെയാണ് സംഘർഷമുണ്ടായത്. മണിക്കൂറുകൾ നീണ്ട സംഘർഷമുണ്ടായി. സിപിഎം ബിജെപി പ്രവർത്തകർ ഒരു വശത്തും കോൺഗ്രസ് മറുവശത്തുമായി പലതവണ കയ്യാങ്കളിയുണ്ടായി. ഹോട്ടലിനും അകത്തുവച്ചും പുറത്തുവച്ചും പ്രവർത്തകർ ഏറ്റുമുട്ടി.
സ്ഥലത്ത് ആവശ്യത്തിന് പൊലീസുകാർ ഉണ്ടായിരുന്നില്ല. എന്നാൽ സാധാരണ പരിശോധനയെന്ന് പൊലീസ് പറഞ്ഞു. വനിതാ പൊലീസില്ലാതെ ഇല്ലാതെ മുറികളിൽ കടന്നുകയറാൻ ശ്രമിച്ചെന്ന് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും ആരോപിച്ചിട്ടുണ്ട്. ആരുടേയും പരാതി ഇല്ലാതെയാണ് പരിശോധന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ 12 മുറികൾ അരിച്ചുപെറുക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല. സിപിഎം പരാതി നൽകിയിരുന്നു എന്ന് കല്യാശേരി എംഎൽഎ വിജിൻ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]