
പത്തനംതിട്ട: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ കേസിൽ വിധി നാളെ. പത്തനംതിട്ട അഡി. ജില്ലാ കോടതി കേസിൽ നാളെ വിധി പറയും. അതിക്രൂരമായ കൊലപാതകത്തിൽ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 2021 ഏപ്രില്‍ 5 നായിരുന്നു പത്തനംതിട്ട കുമ്പഴയിൽ നാടിനെ നടുക്കിയ ക്രൂരക്യത്യം നടന്നത്.
തമിഴ്നാട് രാജപാളയം സ്വദേശിയാണ് കേസിലെ പ്രതി. അഞ്ച് വയസ്സുകാരിയായ മകളെ രണ്ടാനച്ഛനെ ഏൽപ്പിച്ചാണ് അമ്മ വീട്ടു ജോലിക്ക് പോയത്. മടങ്ങിയെത്തിയപ്പോൾ കണ്ടത് ചലനമറ്റ നിലയിൽ കിടക്കുന്ന കുഞ്ഞിനെയാണ്. കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടുളള 66 മുറിവുകളുണ്ടായിരുന്നു. തുടര്‍ച്ചയായ മര്‍ദ്ദനം മരണകാരണമായെന്ന് പോസ്റ്റുമോര്‍ട്ടത്തിൽ കണ്ടെത്തി. ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ ഒഴിവാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു പ്രതി.
കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ടോടിയ പ്രതിയെ പിറ്റേന്ന് പത്തനംതിട്ട പൊലീസ് പിടികൂടുകയായിരുന്നു. അതിനിടെ, കേസിന്റെ വിചാരണ വേളയിൽ കോടതി വളപ്പിൽ പ്രതി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. അതിക്രൂരമായ കൊലപാതകത്തിൽ മൂന്നുവർഷത്തിന് ശേഷമാണ് വിധി വരുന്നത്.
വീഡിയോ സ്റ്റോറി കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]