
വെഞ്ഞാറമൂട്: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ വനിതാ ഡോക്ടർക്കും മകൾക്കും പരിക്കേറ്റു. വാമനപുരം സ്വദേശിയും നിംസ് ആശുപത്രിയിലെ ഡോക്ടറുമായ ഡോ: റീന (45), മകൾ ഷാരോൺ (15) എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാർ മിനി ക്രെയിനിലിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം.
തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടയിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡിൽ നിർത്തിയിട്ടിരുന്ന മിനി ക്രെയിനിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
Read More : ‘കുത്തിയത് അയാൾ തന്നെ, മെറിന്റെ മരണമൊഴി’; യുഎസിൽ മലയാളി നഴ്സിനെ കുത്തിക്കൊന്ന ഭർത്താവിന് ജീവപര്യന്തം
Last Updated Nov 6, 2023, 10:52 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]