
കേരളീയം വൻ വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇന്നലെ വൈകിട്ട് 6 മുതൽ 11 വരെ കനകക്കുന്നിൽ എത്തിയത് ഒരുലക്ഷം പേരാണ്. ഈ രീതിയിൽ ഒരു മഹോത്സവം ഇതുവരെ തിരുവനന്തപുരത്ത് നടന്നിട്ടില്ല. കേരളീയം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി എന്നും അദ്ദേഹം പറഞ്ഞു.
കേരളീയത്തിന്റെ സമാപനം നാളെ വൈകിട്ട് 4 മണിക്ക് നടക്കും. സെൻട്രൽ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശിവൻ കുട്ടി രൂക്ഷ വിമർശനം നടത്തി. കുറെ നാളായി സംസ്ഥാന സർക്കാരിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു. കേരളീയം ധൂർത്താണെന്ന ഗവർണ്ണറുടെ ആരോപണം വസ്തുതാവിരുദ്ധമാണ്. ഗവർണ്ണർ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി മാറുന്നു. കണക്കുകൾ ഗവർണ്ണർക്ക് വേണമെങ്കിൽ ചോദിച്ചാൽ നൽകാമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: keraleeyam success v sivankutty
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]