
കോഴിക്കോട്: നവകേരള സദസ്സ് സംഘടിപ്പിക്കാനായി തനതു ഫണ്ടില്‍ നിന്നും പണം ചെലവഴിക്കാമെന്ന സര്‍ക്കാർ ഉത്തരവിനെതിരെ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. സംഘാടകര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് പണം നല്‍കാമെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് യുഡിഎഫ് ഭരണസമിതികളുടെ നിലപാട്. ബജറ്റ് വിഹിതം പോലും കിട്ടാതെ പാടുപെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാരിന്റെ ഉത്തരവ് കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക.
നവകേരളാ സദസ്സ് സംഘടിപ്പിക്കുന്നതിനും പ്രചാരണത്തിനുമായി അതത് സംഘാടക സമിതികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്നും പണം ചെലവഴിക്കാമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറിക്കിയ ഉത്തരവില്‍ പറയുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് അമ്പതിനായിരം രൂപ വരേയും, മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഒരു ലക്ഷം രൂപ വരേയും ചെലവിടാം. കോര്‍പ്പറേഷനുകള്‍ക്ക് രണ്ട് ലക്ഷം രൂപയും,ജില്ലാ പഞ്ചായത്തുകള്‍ക്ക് മൂന്ന് ലക്ഷം രൂപയുമാണ് ചെലവിടാവുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതിക്കോ, സെക്രട്ടിമാര്ക്കോ ഇതിന് അനുമതി നല്‍കാമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ നവകേരളാ സദസ്സിന് പണം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. ബജറ്റ് വിഹിതം ഉള്‍പ്പെടെയുള്ള വിവിധ ഫണ്ടുകള്‍ സര്‍ക്കാരില്‍ നിന്നും കിട്ടുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ നവകേരളാസദസ്സിന് കൂടി പണം നല്‍കാനാവില്ലെന്ന് ഫറോക്ക് നഗരസഭ ചെയര്പേഴ്സന് എന്‍ സി അബ്ദുള്‍ റസാഖ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ ഉള്‍പ്പെടുന്ന ഏത് നിയോജക മണ്ഡലത്തിലും പണം ചെലവഴിക്കാമെന്നാണ് ഉത്തരവിലുള്ളത്. ഫലത്തില്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം രണ്ട് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടാല്‍ രണ്ടിടത്തും പണം അനുവദിക്കേണ്ടി വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിലവിലുള്ള കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
Read More : ‘ഹിമാലയനും, ക്ലാസിക്കും യമഹ ബൈക്കുമടക്കം 30 വാഹനങ്ങൾ’; തോട്ടമുടമയുടെ ദീപാവലി സമ്മാനം, ഞെട്ടി ജീവനക്കാർ
Last Updated Nov 6, 2023, 1:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]