
മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2023 നവംബർ പത്തിന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതി അമിത് നാരംഗിനോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ് വൈകുന്നേരം നാല് മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയുമെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു.
അതേസമയം പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് അറിയിക്കാന്‍ അവസരമൊരുക്കി യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് ആരംഭിക്കുകയാണ്. പരീക്ഷണാര്‍ഥം തുടങ്ങുന്ന ഓപ്പണ്‍ ഹൗസ് നവംബര്‍ 10ന് വൈകിട്ട് മൂന്ന് മണി മുതല്‍ നാലു വരെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ നടക്കും.
ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ https://shorturl.at/ntCMR എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍, കോണ്‍സുല്‍ സേവനവുമായി ബന്ധപ്പെട്ട പരാതികള്‍, വിദ്യാഭ്യാസം, ക്ഷേമകാര്യങ്ങള്‍ എന്നിങ്ങനെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അധികൃതര്‍ക്ക് മുമ്പാകെ അവതരിപ്പിക്കാം. ആദ്യത്തെ ഓപ്പണ്‍ ഹൗസിന്റെ പ്രതികരണം അറിഞ്ഞ ശേഷം പരിപാടി വിപുലീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
Read Also-
അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ഇനി പുതിയ പേര്; വെളിപ്പെടുത്തി അധികൃതര്‍
അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റുന്നു. 2024 ഫെബ്രുവരി 9 മുതല്‍ പുതിയ പേരിലായിരിക്കും വിമാനത്താവളം അറിയപ്പെടുകയെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് മാറ്റുന്നതിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ എ തുറക്കുന്നതിനു മുന്നോടിയായാണ് പേര് മാറ്റം സംബന്ധിച്ച് ഉത്തരവിറക്കിയത്.
Last Updated Nov 6, 2023, 1:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]