
ശ്വാസകോശത്തിലോ ശ്വാസനാളത്തിലോ ഉണ്ടാകുന്ന അണുബാധയാണ് ശ്വാസകോശ അണുബാധ. ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയാണ് നെഞ്ചിലെ അണുബാധയുടെ പ്രധാന തരം. NHS UK അനുസരിച്ച്, ബ്രോങ്കൈറ്റിസ് വൈറസ് മൂലമാണ് ഉണ്ടാകുന്നതെന്ന് എൻ എച്ച് എസ് യുകെ വ്യക്തമാക്കുന്നു.
ന്യുമോണിയ പ്രധാനമായും ബാക്ടീരിയ മൂലമാണ്. കോശങ്ങൾ നിയന്ത്രണാതീതമായി വളരാൻ തുടങ്ങുമ്പോൾ ശ്വാസകോശത്തിൽ ആരംഭിക്കുന്ന ഒരു തരം കാൻസറാണ് ശ്വാസകോശാർബുദം. ശ്വാസകോശ അണുബാധകൾ പകർച്ചവ്യാധിയാണ്. രോഗബാധിതനായ ഒരാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വൈറസുകളോ ബാക്ടീരിയകളോ അടങ്ങിയ ദ്രാവകത്തിന്റെ ചെറിയ തുള്ളികൾ വായുവിലേക്ക് വിടുന്നു. ഇത് മറ്റുള്ളവർക്ക് ശ്വസിക്കുകയും അവരെയും അണുബാധയുടെ അപകടത്തിലാക്കുകയും ചെയ്യും. ശ്വാസകോശ അർബുദ കേസുകളിൽ 90 ശതമാനത്തിനും കാരണം പുകവലിയാണെന്ന് വിദഗ്ധർ പറയുന്നു.
ശ്വാസകോശത്തിലെ അണുബാധയുടെ ലക്ഷണങ്ങൾ…
വിട്ടുമാറാത്ത ചുമ, മഞ്ഞയോ പച്ചയോ ഉള്ള കഫം
ചുമയ്ക്കുമ്പോൾ രക്തം വരിക.
ശ്വാസതടസ്സം
ശ്വാസം മുട്ടൽ
പനി
വേഗത്തിലുള്ള ഹൃദയമിടിപ്പ്
നെഞ്ചുവേദന
മിക്ക ആളുകളും ശ്വാസകോശത്തിലെ അണുബാധയിൽ നിന്ന് ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കുന്നു. എന്നിരുന്നാലും, തുടർച്ചയായ ചുമ, ശ്വാസതടസ്സം എന്നിവ ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങളായാണ് വിദഗ്ധർ പറയുന്നു. ബാക്ടീരിയൽ അണുബാധയ്ക്ക് ആൻറിബയോട്ടിക്കുകളും ഫംഗൽ അണുബാധകൾക്ക് ആൻറിഫംഗൽ മരുന്നുകളുമാണ് ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്.
വിശ്രമവും ആരോഗ്യകരമായ ഭക്ഷണവും രോഗം ഭേദമാക്കാൻ സഹായിക്കും. ഇടയ്ക്കിടെ ആവി പിടിക്കുന്നതും ശ്വാസകോശ അണുബാധയെ പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കും. ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതും ആശ്വാസം പകരും.
Last Updated Nov 6, 2023, 1:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]