

മാട്രിമോണിയല്‍ സൈറ്റിലൂടെ പ്രണയിച്ച് ലിവിങ് ടുഗദര്‍; വീട്ടുകാര്‍ വിവാഹം നടത്തിയതിന് ശേഷം വാടകവീട്ടില്‍ താമസം; ഒരു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി തൂങ്ങി മരിച്ചതിന് പിന്നാലെ ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം; കൈഞരമ്പ് മുറിച്ച് അച്ചൻകോവിലാറ്റിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല; പൊലീസിനെ വെട്ടിലാക്കി ആത്മഹത്യയും തിരോധാനവും….
പത്തനംതിട്ട: ഭാര്യ തൂങ്ങി മരിച്ചതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
നാലു പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലായിട്ടാണ് ആത്മഹത്യയും തിരോധാനവും നടന്നിരിക്കുന്നത്. ഉള്ളന്നൂര്‍ കാരയ്ക്കാട് വടക്കേക്കരപ്പടി ശ്രീനിലയത്തില്‍ പുത്തൻ വീട്ടില്‍ അരുണ്‍ ബാബുവാണ് ഞായറാഴ്ച രാവിലെ ഏഴുമണിയോടെ വെട്ടിയാര്‍ പാലത്തില്‍ നിന്നും അച്ചൻകോവിലാറ്റിലേക്ക് ചാടിയത്.
ഇയാളുടെ ഭാര്യ പാലക്കാട്ടുകാരി ലിജി (25)യെ ശനിയാഴ്ച വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അരുണ്‍ബാബുവും അയല്‍വാസികളും ചേര്‍ന്ന് ഇവരെ പന്തളം സി.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇതിന് പിന്നാലെ അരുണ്‍ ബാബു മൊബൈല്‍ ഫോണ്‍ കൂടെ വന്നവരെ ഏല്‍പ്പിച്ച് കാറില്‍ കയറി എങ്ങോട്ടോ പോയി. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ വെട്ടിയാര്‍ പാലത്തിന് സമീപം കാര്‍ കണ്ടെത്തി. കാറിനുള്ളില്‍ രക്തക്കറയും മറ്റും കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ കൈ ഞരമ്പ് മുറിച്ച ശേഷം അച്ചൻ കോവിലാറ്റില്‍ ചാടിയിരിക്കാമെന്ന് നിഗമനത്തില്‍ പൊലീസും ഫയര്‍ ഫോഴ്സും തെരച്ചില്‍ നടത്തി.
ഇന്നലെ കനത്ത മഴ പെയ്തിരുന്നതിനാല്‍ ആറ്റില്‍ നല്ല ഒഴുക്കാണ്. ഞായറാഴ്ച വൈകിട്ടോടെ തെരച്ചില്‍ അവസാനിപ്പിച്ചു.
അരുണ്‍ ബാബുവും ലിജിയും മാട്രിമോണിയല്‍ സൈറ്റ് മുഖേനെ പരിചയപ്പെട്ടവരാണ്. തുടര്‍ന്ന് പ്രണയിച്ച് ഒന്നിച്ച് താമസം തുടങ്ങി.
പിന്നീട് ഇരുവരുടെയും രക്ഷിതാക്കള്‍ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. ഇവര്‍ക്ക് ഒരു വയസുള്ള കുട്ടിയുമുണ്ട്. ശനിയാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ ലിജിയെ കണ്ടതും ആശുപത്രിയില്‍ എത്തിച്ചതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]