
ബംഗളൂരു : ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ വെടിവെപ്പ്. വനം വകുപ്പ് ഉദ്യോഗസ്ഥരും വേട്ടയ്ക്കായി അതിക്രമിച്ച് കടന്ന സംഘവും തമ്മിലാണ് തമ്മിൽ വെടിവെപ്പുണ്ടായത്. വേട്ട സംഘത്തിലെ ഒരാൾ വെടിയേറ്റ് മരിച്ചു. ഭീമനബീഡ് സ്വദേശി മനു (27) ആണ് മരിച്ചത്. മാൻവേട്ടയ്ക്കായാണ് സംഘം കാട്ടിൽ കയറിയതെന്നാണ് വനം വകുപ്പ് ആരോപിക്കുന്നത്. വിവരം അറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ വേട്ടസംഘം വെടിയുതിർത്തു. നാടൻ തോക്കുകൾ ഉപയോഗിച്ചാണ് വെടിവെച്ചത്. സ്വയരക്ഷയ്ക്കായി തിരികെ വെടി വെച്ചപ്പോഴാണ് മനുവിന് വെടിയേറ്റതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മനു തൽക്ഷണം മരിച്ചു. സംഘത്തിലെ ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നും വനംവകുപ്പ് അറിയിച്ചു.
Last Updated Nov 5, 2023, 9:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]