ബലാത്സംഗം ചെയ്തതെന്ന് ആരോപിച്ച് യുവതിയുടെ പരാതി. മുംബൈയിലെ നവി മുംബൈ സ്വദേശിയായ 33 വയസുകാരിയാണ് ഞായറാഴ്ച പരാതി നല്‍കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാവുകയും ചെയ്ത യുവാവിനെതിരെയാണ് പരാതി. ഇയാള്‍ സിംഗപ്പൂരിലാണ് താമസിപ്പിക്കുന്നതെന്നും യുവതി പരാതിയില്‍ അറിയിച്ചിട്ടുണ്ട്.
യുവതിയുടെ ആരോപണം കണക്കിലെടുത്ത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (2) വകുപ്പ് പ്രകാരം ഒരു സ്ത്രീയെ പല തവണ ബലാത്സംഗം ചെയ്തുവെന്നുള്ള കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020 ഡിസംബര്‍ മാസം മുതല്‍ 2023 മാര്‍ച്ച് വരെയുള്ള രണ്ട് വര്‍ഷത്തിലധികം കാലയളവില്‍ പല തവണയായി തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ യുവചി ആരോപിക്കുന്നു. നവി മുംബൈയിലെയും മുംബൈയിലെയും സിംഗപ്പൂരിലെയും ഹോട്ടലുകളിലും ലോഡ്ജുകളിലും വെച്ചായിരുന്നു ബലാത്സംഗങ്ങള്‍ നടന്നതാണ് യുവതി ആരോപിക്കുന്നത്.
കുറ്റാരോപിതനായ യുവാവിനെ മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാവുകയും ചെയ്തു. ഇയാള്‍ തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്കിയ ശേഷം പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പല തവണ ബലാത്സംഗം ചെയ്തുവെന്നാണ് പ്രധാന ആരോപണം. ഇതിന് പുറമെ മോശമായ തരത്തിലുള്ള തന്റെ വീഡിയോ ക്ലിപ്പുകള്‍ ചിത്രീകരിച്ചുവെന്നും യുവാവിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആരെയും ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് തന്നെ ബലാത്സംഗം ചെയ്തതായി വിദ്യാർഥിനിയുടെ പരാതി. ദില്ലി യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ദില്ലി ബസന്ത് നഗറിലെ യുവാവിന്റെ വീട്ടിൽവെച്ചാണ് ബലാത്സംഗത്തിനിരയായതെന്ന് 19കാരിയായ വിദ്യാർഥിനി പൊലീസിനോട് പറഞ്ഞു. ജനുവരി 17നാണ് ബംബിൾ ആപ്പിലൂടെ ഇരുവരും പരിചയപ്പെട്ടത്. പിറ്റേ ദിവസം കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ആദ്യം നിരസിച്ചെങ്കിലും കോഫീ ഷോപ്പിൽ വെച്ച് കാണാമെന്ന് പെൺകുട്ടി ഉറപ്പ് നൽകി.
കോഫീ ഷോപ്പിൽ പോയെങ്കിലും യുവാവ് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാൽ, ബസന്ത് നഗറിലെ വീട്ടിലേക്ക് എത്താനാണ് യുവാവ് ആവശ്യപ്പെട്ടത്. തുടർന്ന് പുലർച്ചെ മൂന്നിന് പെൺകുട്ടി വീട്ടിലെത്തി. തുടർന്ന് ഇയാൾ താനുമായി ബലമായി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതി പരാതിയിൽ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സംഭവം പുറത്തുപറഞ്ഞാൽ അനുഭവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തുടർന്ന് ഭയചകിതയായ പെൺകുട്ടി സംഭവം ഇത്രയും നാൾ പറഞ്ഞില്ല. ഒടുവിൽ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞെന്നും പിടികൂടാൻ ശ്രമിക്കുകയാണെന്നും ദില്ലി പൊലീസ് പറഞ്ഞു.