മലപ്പുറം: നിരത്തുകളിലൂടെ പോകുന്ന ബസുകളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ശ്രദ്ധേയനാവുകയാണ് മുഹമ്മദ് ഫർഹാൻ എന്ന വിദ്യാർത്ഥി. നീലാഞ്ചേരി സ്വദേശിയായ വി.കെ.
ഫർഹാന്റെ ‘farhanvk81’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് നിറയെ ബസുകളുടെ ചിത്രങ്ങളും വീഡിയോകളുമാണ്. കുട്ടിക്കാലം മുതൽ ബസുകളോടുള്ള ഇഷ്ടമാണ് ഫർഹാനെ ഈ വേറിട്ട
ഹോബിയിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷം സ്മാർട്ട് ഫോൺ ലഭിച്ചതോടെ ബസുകളുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ആരംഭിച്ചു.
ലൈൻ ബസുകൾ, ടൂറിസ്റ്റ് ബസുകൾ, മിനി ബസുകൾ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാതരം ബസുകളുടെയും ദൃശ്യങ്ങൾ ഫർഹാൻ പകർത്താറുണ്ട്. ഒന്നര വർഷം കൊണ്ട് 28,600-ൽ അധികം പോസ്റ്റുകളാണ് ഈ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുള്ളത്.
ദിവസവും രാവിലെ കാളികാവ് ജംഗ്ഷനിലെത്തി ഓരോ ബസുകളുടെയും ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത് പതിവാണ്. ചില ദിവസങ്ങളിൽ നൂറിലധികം പോസ്റ്റുകൾ വരെ ചെയ്യാറുണ്ടെന്ന് ഫർഹാൻ പറയുന്നു.
കാളികാവിന് പുറമെ വണ്ടൂർ ബസ് സ്റ്റാൻഡിലെത്തിയും ചിത്രങ്ങൾ പകർത്താറുണ്ട്. ബസുകളോടുള്ള ഇഷ്ടം ഹോബിയായി കൊണ്ടുനടക്കുന്ന ഫർഹാൻ, ചെറിയ തോതിൽ ടൂർ ഓപ്പറേറ്ററായും പ്രവർത്തിക്കുന്നുണ്ട്.
പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഈ മിടുക്കൻ പി.എസ്.സി പരിശീലനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഉമ്മയും ഒരു സഹോദരിയുമാണ് ഫർഹാന്റെ കുടുംബം.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]