തിരുനെല്ലി: മയക്കുമരുന്നുമായി ചെക്പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതര സംസ്ഥാനക്കാരായ നാല് യുവാക്കളെ തിരുനെല്ലി പൊലീസ് പിടികൂടി. ബെംഗളുരു സ്വദേശികളായ അര്‍ബാസ്(37), ഉമര്‍ ഫാറൂഖ് (28), മുഹമ്മദ് സാബി (28), ഇസ്മയില്‍ (27), ഉംറസ് ഖാന് (27), സൈദ് സിദ്ധിഖ് (27) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാരും പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെ ബാവലി ചെക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ ആറംഗസംഘം സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. രണ്ട് ഗ്രാം എംഡിഎംഎയും രണ്ട് ഗ്രാം കഞ്ചാവുമാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്.
പനമരം പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.എം. സന്തോഷ് മോന്, തിരുനെല്ലി സബ് ഇന്‍സ്പെക്ടര്‍ സജിമോന്‍ പി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
യുവാക്കള്‍ സഞ്ചരിച്ച കെഎ 41 എം.ബി 5567 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]