വാഷിങ്ടൻ∙
ചേർന്നുള്ള പട്ടണമായ പസ്നിക്കു സമീപം യുഎസ് നിയന്ത്രണത്തിലുള്ള തുറമുഖം സ്ഥാപിക്കാൻ പാക്കിസ്ഥാൻ താൽപര്യമറിയിച്ചെന്നു റിപ്പോർട്ട്. പദ്ധതി സംബന്ധിച്ച ആശയവുമായി പാക്ക് സൈനിക മേധാവി അസിം മുനീർ യുഎസ് അധികൃതരെ സമീപിച്ചതായും അഭ്യൂഹമുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഇക്കാര്യം ചർച്ച ചെയ്തെന്ന് വാർത്തകൾ പ്രചരിച്ചെങ്കിലും യുഎസ് അധികൃതർ ഇതു നിഷേധിച്ചു. പദ്ധതി നടന്നാൽ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളിലൊന്നിൽ ചുവടുറപ്പിക്കാൻ യുഎസിന് അവസരമൊരുങ്ങും.
പാക്കിസ്ഥാനിൽ ചൈനീസ് സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്വദർ തുറമുഖത്തു നിന്നും 112 കിലോമീറ്റർ അകലെയാണു പസ്നി.
ഇറാനിൽ നിന്ന് 112 കിലോമീറ്റർ ദൂരമേ ഇതിനുള്ളുവെന്നതും തന്ത്രപ്രധാനമാണ്. ചെമ്പ്, ആന്റിമണി എന്നീ ധാതുക്കൾ പാക്കിസ്ഥാനിൽ നിന്നു റെയിൽവേ വഴിയെത്തിച്ച് ഈ തുറമുഖത്തു നിന്നു കൊണ്ടുപോകാനും പദ്ധതി ലക്ഷ്യമിടുന്നു.
120 കോടി യുഎസ് ഡോളറിന്റെ പദ്ധതിയാണ് പസ്നിയിലേത്.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം യുഎസുമായി അടുക്കാനും ട്രംപിനെ സന്തോഷിപ്പിക്കാനും പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങളിൽ ഒടുവിലത്തേതാണ് ഇത്. ഇന്ത്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് സഹായിച്ചെന്നു പാക്ക് അധികൃതർ പരസ്യമായി പറയുകയും അദ്ദേഹത്തിനു നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
സമാധാന നൊബേൽ പുരസ്കാരത്തിനു ട്രംപിനെ നാമനിർദേശം ചെയ്യുകയും ചെയ്തു. എന്നാൽ ട്രംപിന്റെ മധ്യസ്ഥത ഇക്കാര്യത്തിലുണ്ടായിട്ടില്ലെന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]