
കൊച്ചി : എം.സി. റോഡിൽ കൂത്താട്ടുകുളം ചോരക്കുഴിയിൽ നിയന്ത്രണം വിട്ട കാര്‍ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുത്തച്ഛനും രണ്ടരവയസുള്ള കൊച്ചുമകളും മരിച്ചു. തങ്കച്ചന് (70), എസ്തര് (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. തങ്കച്ചന്റെ ഭാര്യ തങ്കമ്മ (60) ഇവരുടെ മകനും എസ്തറിന്റെ അച്ഛനുമായ എബിയും ഭാര്യ ട്രീസയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്കമ്മയുടെ സ്ഥിതി അതീവ ഗുരുതരമാണ്. മകനും മരുമകളും ഗുരുതരാവസ്ഥയിലാണ്. വൈകീട്ട് 3.50 ഓടെ എം.സി. റോഡില്‍ എറണാകുളം ജില്ലാ അതിര്‍ത്തിയായ പുതുവേലി ചോരക്കുഴി പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]