
ചെന്നൈ: തമിഴ് നാട്ടിലെ തേനിക്കു സമീപം സ്വകാര്യ ബസിൽ ഇരുചക്ര വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. സൂഴയനൂർ സ്വദേശി അരശാങ്കം (57) ആണ് മരിച്ചത്. തേനി വീരപാണ്ഡിക്ക് സമീപമാണ് അപകടം നടന്നത്. സ്വകാര്യ ബസിൽ ഇടിച്ച ബൈക്ക് ബസിനടിയിൽ അകപ്പെട്ടാണ് തീപിടിച്ചത്. ബസിനും തീപിടിച്ചെങ്കിലും ആർക്കും പരിക്കില്ല. സംഭവ സ്ഥലത്ത് പൊലീസെത്തി രക്ഷാ പ്രവർത്തനം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വിചിത്രമായ ലേലം; മുൻ ചൈനീസ് കോടീശ്വരന്റെ അവസാന സ്വത്തും ലേലം ചെയ്തു, ലേലത്തില്‍ പോയത് ഒരു കുപ്പി സ്പ്രൈറ്റ്
അൻവറിന്റെ മോഹങ്ങൾ പൊലിയുന്നു, പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ; സഖ്യകക്ഷികളുമായി ഇടയുന്നവരെ എടുക്കില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]