
മുട്ട ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്. തലചോറിന്റെ ആരോഗ്യത്തിന് മുറമേ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മുട്ട സഹായിക്കും.അതേസമയം, മുട്ടയോടൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മുട്ടയോടൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
തേനിന് അമിത മധുരമുള്ളതിനാല്‍ ഇവ മുട്ടയോടൊപ്പം ചേര്‍ത്ത് കഴിക്കരുത്.
മുട്ടയും പാലും പ്രോട്ടീനിന്റെ മികച്ച ഉറവിടങ്ങളാണ്. അതിനാല്‍ ഇവ ഒരുമിച്ചു കഴിക്കുന്നത് ശരീരത്തില്‍ പ്രോട്ടീന്‍ അമിതമാകാന്‍ കാരണമാകും.
ഓറഞ്ച്, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങള്‍ മുട്ടയ്ക്കൊപ്പം കഴിക്കുന്നത് ദഹനത്തെ ബാധിക്കാം.
മുട്ടയോടൊപ്പം പഞ്ചസാര കഴിക്കുമ്പോള്‍, അവയിൽ നിന്ന് പുറത്തുവരുന്ന അമിനോ ആസിഡുകൾ ശരീരത്തിന് നല്ലതല്ല. അതിനാല്‍ ഇവയും ഒരുമിച്ച് കഴിക്കേണ്ട.
തൈരും മുട്ടയും ഒരുമിച്ചു കഴിക്കുന്നതും ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം.
നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]