
കണ്ണൂര്‍: കൗതുക, വിസ്മയക്കാഴ്ചകളൊരുക്കി കണ്ണൂരില്‍ ജംബോ സര്‍ക്കസ് ആരംഭിച്ചു. പുതുമ നിറഞ്ഞ ത്രസിപ്പിക്കുന്ന പ്രകടനങ്ങളാണ് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ഇത്തവണ ഒരുക്കിയിട്ടുള്ളത്. പല രാജ്യങ്ങളിൽ നിന്നായി 60 ഓളം കാലാകരന്മാരാണ് അണിനിരക്കുന്നത്. 29 ഇനങ്ങളാണ് 2 മണിക്കൂർ ഷോയിലുള്ളത്. രണ്ടു മണിക്കൂർ നീളുന്ന ഷോയിൽ ഉച്ചയ്ക്ക് ഒരുമണി, 4 മണി, രാത്രി 7 എന്നീ സമയങ്ങളിൽ ഷോ ഉണ്ടായിരിക്കും.
150, 200, 250, 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ആഫ്രിക്കൻ താരങ്ങളുടെ തീപാറുന്ന ഫയർ ഡാൻസും ആന്റണി മാക്സിമില്ലൻ അവതരിപ്പിക്കുന്ന അയണ്‍ ഡംബ്ബൽ വെയിറ്റ് ലിഫ്റ്റിംഗ് അടക്കം ഒരുപാട് പ്രത്യേകതകളുമായാണ് ഇത്തവണ ജംബോ സര്‍ക്കസ് കണ്ണൂരില്‍ എത്തിയിട്ടുള്ളത്. ഇന്നലെ സ്പീക്കര്‍ എ എൻ ഷംസീര്‍ ആണ് സര്‍ക്കസ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തത്. മന്ത്രി രാമചന്ദ്രൻ കടന്നപള്ളി ഭദ്രദീപം കൊളുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]