
കൊച്ചി: റഷ്യയിലെ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടി ‘മഞ്ഞുമ്മൽ ബോയ്സ്’. ചലച്ചിത്ര മേളയില്‍ മികച്ച സംഗീതത്തിനുള്ള പുരസ്കാരമാണ് മലയാള ചിത്രം നേടിയത്. സുഷിന് ശ്യാമിന് വേണ്ടി പുരസ്കാരം ചിത്രത്തിന്റെ സംവിധായകന് ചിദംബരം ഏറ്റുവാങ്ങി.
‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രത്തിന് മികച്ച പ്രതികരണമാണ് റഷ്യയിലെ കാണികളില്‍ നിന്നും ലഭിച്ചതെന്നും. പല റഷ്യന്‍ കാണികളും കരഞ്ഞെന്നും സ്ക്രീനിങ്ങിന് ശേഷം നിരവധി പ്രേക്ഷകരാണ് തങ്ങളെ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്തതെന്നും സംവിധായകൻ ചിദംബരം റഷ്യന്‍ ചലച്ചിത്രോത്സവത്തിന്റെ അനുഭവം വിവരിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
നമ്മുടെ നാട്ടിൽ ആരംഭിച്ച കഥ ഇപ്പോൾ സോച്ചിയിലെ കിനോ ബ്രാവോയിൽ എത്തിയിരിക്കുന്നു, ഇതൊരു അഭിമാനകരമായ യാത്രയായിരുന്നെന്നും ചിത്രത്തിന്റെ നിർമാതാവായ ഷോൺ ആന്റണി പറഞ്ഞു. കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്.
ഇന്ത്യന്‍ സംവിധായകന് വിശാല്‍ ഭരദ്വാജ് ഫിലിം ഫെസ്റ്റിവലിന്റെ ജൂറിയായിരുന്നു. അതേ സമയം ഇന്ത്യയില്‍ നിന്നും കാനില്‍ അടക്കം അവാര്‍ഡ് നേടിയ പായൽ കപാഡിയയുടെ കാൻ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയ ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് , എസ്എസ് രാജമൗലിയുടെ ആർആർആർ എന്നിവയും റഷ്യന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
View this post on Instagram
മലയാളത്തിലെ 200 കോടി ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് ഫെബ്രുവരി മാസത്തിലാണ് ഇറങ്ങിയത്. ബോക്സോഫീസിലും നിരൂപകര്‍ക്കിടയിലും ഏറെ ശ്രദ്ധ നേടിയ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചാണ് നിര്‍മ്മിച്ചത്. പറവ ഫിലിംസ് ആയിരുന്നു നിര്‍മ്മാതാക്കള്‍. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി അടക്കം വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
ഹൃദയ കുഴലിന്റെ ചികില്‍സയ്ക്ക് ശേഷം ആശുപത്രി വിട്ട രജനികാന്തിന്റെ വൈകാരിക കുറിപ്പ്
100 കോടി പടം പകുതി പോലും കിട്ടിയില്ല, ആക്ഷയ് കുമാറിന്റെ മറ്റൊരു ‘ബോക്സോഫീസ് ബോംബ്’ ഇനി ഒടിടിയില്‍ കാണാം !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]