
.news-body p a {width: auto;float: none;}
കാസർകോട്: ജില്ലയിലെ അമ്പലത്തറ കണ്ണോത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. 40 വയസുകാരി ബീനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദാമോദരനെ(55) പൊലീസ് കസ്റ്റഡിയിലെടുത്തു. തല ഭിത്തിയിലിടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.
ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. താൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ദാമോദരൻ പൊലീസിനാേട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് ഇപ്പോൾ കൂടുതൽ ഒന്നും പറയാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]