
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി സർവകാല റെക്കോർഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്. 57000 ത്തിനോട് അടുത്തതോടെ സ്വർണാഭരണ ഉപഭോക്താക്കൾ ആശങ്കയിലാണ്.
സെപ്റ്റംബർ അവസാനത്തോടെ സ്വർണവില കുറഞ്ഞിരുന്നെങ്കിലും ഒക്ടോബർ ആദ്യ വാരം സ്വർണവില കുതിച്ചുയർന്നു. ഇറാൻ ഇസ്രായേൽ സംഘർഷം സ്വർണവില ഉയർത്താൻ കാരണമായിട്ടുണ്ട്. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പിരിമുറുക്കങ്ങൾ എന്നിവ സ്വർണവില ഉയർത്തും. സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കണക്കാക്കുന്നത് കൊണ്ടാണ് വില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,120 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,885 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഇന്നലെ രണ്ട് രൂപയാണ് ഉയർന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.
ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ
ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240 രൂപ കുറഞ്ഞു. വിപണിയിലെ വില 56400 രൂപ
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400 രൂപ ഉയർന്നു. വിപണിയിലെ വില 56800 രൂപ
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണിയിലെ വില 56880 രൂപ
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണിയിലെ വില 56960 രൂപ
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56960 രൂപ
ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56960 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]