കോട്ടയം ഗാന്ധിനഗർ ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി; കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപിള്ളി ഉദ്ഘാടനം നിർവഹിച്ചു
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ഉമ്മാച്ചേരിൽ ഫാമിലി അസ്സോസിയേഷനും ആശ്രയയും ചേർന്ന് 148 വൃക്കരോഗികൾക്ക് നൽകി.
ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമ്മോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലം പിള്ളി കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം ARMO ഡോ.അജ്ഞലി പ്രേം, ഉമ്മാചേരിൽ ഫാലി അസ്സോസിയേഷൻ പ്രസിഡന്റ് സുനിൽ തോമസ്, സെക്രട്ടറി കോശിജിൻ ആൻഡ്രൂസ്, കുര്യാക്കോസ് വർക്കി, ജോസഫ് കുര്യൻ, സി.എൽ ജോസ് , എം .സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group