വിജയ് നായകനായി പ്രദര്‍ശനെത്താനിരിക്കുന്ന ലിയോയുടെ ട്രെയിലര്‍ പുറത്തുവിട്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍. തൃഷയാണ് വിജയ്യുടെ നായികയായി എത്തുന്നത്. നടി തൃഷ 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്യുടെ നായികയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. തൃഷയ്ക്ക് ശബ്ദം നല്‍കിയത് ചിൻമയിയാണെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
മിടു മൂവ്മെന്റ് ആക്റ്റീവിസ്റ്റുമായ ചിൻമയി തന്നെ ലിയോയില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയതിന്റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. ലോകേഷ് കനകരാജിന് ഒരായിരം നന്ദിയെന്ന് പറയുകയാണ് ഗായികയുമായി ചിൻമയി ശ്രിപാദ. തമിഴിലും തെലുങ്കിലും കന്നഡയിലും താനാണ് തൃഷയ്ക്കായി ഡബ്ബ് ചെയ്തത് എന്നും വ്യക്തമാക്കുന്നു ചിൻമയി. വൈരമുത്തുവിനെതിരെ നേരത്തെ ചിൻമയി ശ്രിപാദ ആരോപണം ഉന്നയിച്ചത് വൻ ചര്‍ച്ചയായി മാറുകയും ഗായികയ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായ സാഹചര്യത്തിലും ലിയോയില്‍ അവസരം നല്‍കിയതിന് വിജയ്യെയും ലോകേഷ് കനകരാജിനെയും ആരാധകര്‍ അഭിനന്ദിക്കുകയും ചെയ്യുകയാണ്.
വിജയ്യുടെ ലിയോയെയും ലോകേഷ് കനകരാജ് തന്റെ ബയോഗ്രാഫിക്കൊപ്പം അടുത്തിടെ ചേര്‍ത്തതും വലിയ വാര്‍ത്തയായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജ് ട്വിറ്ററില്‍ തന്റെ ബയോഗ്രാഫിയില്‍ ലിയോ നേരത്തെ ചേര്‍ക്കാത്തതു വിവാദമായിരുന്നു. സിനിമകള്‍ പൂര്‍ത്തിയായത് മാത്രമായിരുന്നു സംവിധായകൻ ലോകേഷ് കനകരാജ് ബയോഗ്രാഫിയില്‍ സാധാരണയായി ചേര്‍ക്കാറുള്ളത്. ലിയോയുടെ സെൻസര്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ലോകേഷ് കനകരാജ് ട്വിറ്ററില്‍ പേരിനൊപ്പം ചേര്‍ത്ത് വിജയ്യുടെ ആരാധകരെ ആവേശത്തിലാക്കി.
യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. വിജയ് നിറഞ്ഞാടുന്നതായിരിക്കും ലിയോയെന്നാണ് പ്രതീക്ഷ. വിജയ്യ്ക്കും നായിക തൃഷയ്ക്കും പുറമേ ചിത്രത്തില്‍ അര്ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.
Read More: കൊടുങ്കാറ്റായി മാറിയ കണ്ണൂര്‍ സ്ക്വാഡ്, കളക്ഷനില്‍ മമ്മൂട്ടിക്ക് ആ റെക്കോര്‍ഡ് നേട്ടം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Oct 6, 2023, 4:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]