
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻറെ ഭൗതികശരീരം അദ്ദേഹത്തിൻറെ ചിറയിൻകീഴിലെ വീട്ടിൽ ഇന്നലെ പൊതു ദർശനത്തിന് വെച്ചു.
ഇന്ന് വെള്ളിയാഴ്ച രാവിലെ 11 മുതൽ എകെജി സെൻ്ററിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് മൂന്ന് മണി മുതൽ സിഐടിയു ഓഫീസിലും പൊതുദർശനം. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ ആനത്തലവട്ടത്തിന് പുഷ്പചക്രമർപ്പിക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിലാണ് ആനത്തലവട്ടത്തിൻറെ സംസ്കാരം നടക്കുക.