

താഴത്തങ്ങാടി വള്ളംകളി: നാളെ (07/10/2023) ഉച്ചയ്ക്ക് ഒരു മണി മുതല്‍ കോട്ടയം ടൗണിൽ ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഇങ്ങനെ…..
സ്വന്തം ലേഖിക
കോട്ടയം: താഴത്തങ്ങാടി വള്ളംകളിയുമായി ബന്ധപ്പെട്ട് നാളെ (07.10.2023) ഉച്ചയ്ക്ക് 1 മുതല്‍ കോട്ടയം ടൗണിൽ ഏര്‍പ്പെടുത്തേണ്ട ഗതാഗത ക്രമീകരണങ്ങള്‍
1.കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ ബേക്കര്‍ ജംഗക്ഷനില്‍ എത്തി ചാലുകുന്ന്, അറത്തൂട്ടി, കുരിശുപള്ളി ജംഗക്ഷന്, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
2. കുമരകത്ത് നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍, തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാംപടം, പുളിമൂട് ജംഗക്ഷന്, ആര്. ആര്. ജംഗക്ഷന് വഴി പോകേണ്ടതാണ്.
3. കുമരകത്ത് നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇല്ലിക്കല്‍ ജംഗക്ഷനില്നിന്നും തിരുവാതുക്കല്‍ എത്തി പതിനാറില്‍ചിറ, സിമന്റ് ജംഗക്ഷന്വഴി പോകേണ്ടതാണ്.
4. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് ജംഗക്ഷനില്‍ നിന്നും തിരിഞ്ഞ് പതിനാറില്‍ചിറ, തിരുവാതുക്കല്‍, ഇല്ലിക്കല്‍ ജംഗക്ഷന് വഴി പോകേണ്ടതാണ്.
5. കുമ്മനം, കല്ലുമട ഭാഗത്തു നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കു പോകേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]