
കോട്ടയം : ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വെള്ളിയാഴ്ച (2023 ഒക്ടോബർ 6) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഉത്തരവായി. അതേസമയം, സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.