
സംസ്ഥാനത്ത് വനം വകുപ്പിന്റെ തലപ്പത്ത് അഴിച്ചുപണി. ഡി ജയപ്രസാദ് ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയമിച്ചു. ഗംഗാസിങ് വനം മേധാവിയായ ഒഴിവിലാണ് ജയപ്രസാദിനെ നിയമിച്ചത്. രാജേഷ് രവീന്ദ്രന് ഫോറസ്റ്റ് മാനേജ്മെന്റിന്റേയും ഡോ.പി.പുകഴേന്തിക്ക് ബഡ്ജറ്റിന്റെയും അക്കൗണ്ടന്റ്സിന്റെയും ചുമതല നൽകി. അക്കൗണ്ടന്റ്സിന്റെ ചുമതല ഉണ്ടായിരുന്ന എൽ ചന്ദ്രശേഖറിനെ സോഷ്യൽ ഫോറസ്ട്രിയിലേക്ക് മാറ്റി. ജി ഫനീന്ദ്രകുമാർ റാവുവിനെ അഡ്മിനിസ്ട്രേഷൻ ചുമതലയിലേക്കും നിയോഗിച്ചു.
Story Highlights: Change in Forest Department Heads
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]