
വടകര- വാഹനാപകടത്തിൽ യുവാവിന് സാരമായി പരിക്കേൽക്കാനിടയായ കേസിൽ 77,04,700 രൂപ നഷ്ടപരിഹാരമായും അതിന്റെ പലിശയും കോടതി ചെലവും നൽകാൻ വടകര എം .എ.സി.ടി ജഡ്ജി കെ രാമകൃഷ്ണൻ വിധിച്ചു. നാദാപുരം ചേലക്കാട് നിരവുമ്മൽ സുശാന്തിനാ(23)ണ് നഷ്ടപരിഹാരം നൽകേണ്ടത്. 2019 മെയ് 21ന് പേരാമ്പ്ര ഐ.ടി.ഐയിൽനിന്ന് പരീക്ഷ കഴിഞ്ഞ് വരുന്നതിനിടയിൽ പയ്യോളി ചർച്ചിനടുത്ത് സുശാന്ത് സഞ്ചരിച്ച െൈബക്കിൽ ലോറി ഇടിക്കുകയായിരുന്നു. സാരമായി പരിക്ക് പറ്റിയ സുശാന്തിന് അരക്ക് താഴേക്ക് ചലനശേഷി ഇല്ല. വീൽ ചെയറിനെ ആശ്രയിച്ചാണ് കഴിയുന്നത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് ഒമ്പത് ശതമാനം പലിശയും കോടതി ചെലവുമടക്കം നൽകേണ്ടത്. സുശാന്തിനു വേണ്ടി അഭിഭാഷകൻ പ്രമോദ് കക്കട്ടിൽ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]