

കോട്ടയം കലക്ടറേറ്റിന് മുൻപിൽ രാഷ്ട്രീയ കിസാൻ മഹാസഭയുടെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു; കർഷകരെ സംരക്ഷിക്കാത്ത സർക്കാർ ആണ് കേരളം ഭരിക്കുന്നത് എന്ന് കുറ്റപ്പെടുത്തി
സ്വന്തം ലേഖിക
കോട്ടയം : കോട്ടയം കലക്ടറേറ്റ് കവാടത്തിൽ കർഷക സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി കർഷകർ പ്രതിഷേധ ധർണ നടത്തി. രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ ആയിരുന്നു
പ്രതിഷേധം.
സൗത്ത് ഇന്ത്യാ കൺവീനർ അഡ്വക്കേറ്റ് വി.സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
കർഷകരെ സംരക്ഷിക്കാത്ത ഒരു സർക്കാർ ആണ് കേരളം ഭരിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കടമെടുത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകാൻ തയ്യാറാവുന്ന സർക്കാരിന് കർഷകരുടെ പെൻഷൻ പോലും നൽകുവാൻ കഴിയുന്നില്ല. കടമെടുത്തു മാത്രം മുന്നോട്ടുപോകുന്ന ഇത്തരം സംവിധാനങ്ങൾ തുടരണമോ എന്ന് ജനങ്ങൾ ചിന്തിക്കണം.
ജീവിക്കാൻ പാടുപെടുന്ന കാലയളവിൽ തന്നെ കർഷകർക്ക് ഭീഷണിയായി വന്യജീവി ആക്രമണങ്ങൾ ഉണ്ടാവുന്നു. വനവന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെടുമ്പോൾ വന്യമൃഗങ്ങളെ സംരക്ഷിക്കണമെന്ന നിലപാടാണ് അധികൃതർക്ക് എന്നും അദ്ദേഹം പറഞ്ഞു.
ചെയർമാൻ അഡ്വക്കേറ്റ് ബിനോയ് തോമസ് അധ്യക്ഷ സ്ഥാനം വഹിച്ചു. ഡോക്ടർ ജോസുകുട്ടി ഒഴികയിൽ, ജോർജ് സിറിയക്, ഹരിദാസ് കല്ലടിക്കോട്, റജീന കാഞ്ഞിരം തുടങ്ങിയവരും സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]