കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് 2023; കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുന്ന നാട്ടുചന്ത ഇന്ന് മുതൽ കുമ്മനം കുളപ്പുരക്കവലയിൽ; തിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി ആർ ഉദ്ഘാടനം നിർവഹിക്കും സ്വന്തം ലേഖിക കോട്ടയം: കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് 2023 ന്റെ ഭാഗമായി കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുന്ന നാട്ടുചന്ത ഇന്ന് ഉച്ചയ്ക്ക് 2:30 മുതൽ കുമ്മനം കുളപ്പുരക്കവലയിൽ ഉച്ചയ്ക്ക് 2:30 ന് കുമ്മനം കൾച്ചറൽ സൊസൈറ്റി ജോ.സെക്രട്ടറി ജാബിർ ഖാൻ വി.എസ് അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽതിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി ആർ നാട്ടുചന്ത ഉദ്ഘാടനം നിർവഹിക്കും. ഫെസ്റ്റ് കമ്മിറ്റി കൺവീനർ നസീബ് ചേരിക്കൽ സ്വാഗതം ആശംസിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
റൂബി ചാക്കോ, ജലീൽ ലബ്ബ,യു നവാസ്, റഷാദ് ഷറഫിയ,സുമ ഗോപാൽ, അഷ്റഫ് മാണിപറമ്പിൽ എന്നിവർ ആശംസാപ്രസംഗം നടത്തും. കുമ്മനം കൾച്ചറൽ സൊസൈറ്റി അംഗം മോനിച്ചൻ കൃതജ്ഞത രേഖപ്പെടുത്തും.
നാട്ടുചന്തയിൽ പച്ചക്കറി, മത്സ്യങ്ങൾ,മുതലായവ മാർക്കറ്റ് വിലയുടെ പകുതി വിലയിൽ ലഭിക്കുന്നതാണ്. ഒരു കിലോ പോത്തിറച്ചി കിലോയ്ക്ക് ₹ 300/-നിരക്കിൽ ലഭ്യമാണ്.
അത് പോലെ തന്നെ കുട്ട,ചട്ടി,മുറം,കത്തി, കളിപ്പാട്ടങ്ങൾ, ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവ വൻ വിലക്കുറവിൽ ലഭ്യമാണ്. Related … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]