
കോഴിക്കോട് – മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗൺസിലിന്റെ വാർഷിക യോഗം 14ന് കോഴിക്കോട് ചേരും. സംസ്ഥാന കമ്മിറ്റി ഓഫീസിലെ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ ചേരുന്ന വാർഷിക കൗൺസിൽ യോഗം ഉച്ച തിരിഞ്ഞ് മൂന്നു മണിക്കാരംഭിച്ച് വൈകിട്ട് ആറിന് സമാപിക്കും. മുസ്ലിംലീഗ് ദേശീയ -സംസ്ഥാന നേതാക്കൾ സംബന്ധിക്കും.
വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പയിൻ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന കൗൺസിൽ മീറ്റിൽ ജില്ലതല പദയാത്രകൾ, കാമ്പയിൻ സമാപനത്തോടനുബന്ധിച്ച് ജനുവരി 21ന് കോഴിക്കോട് വെച്ച് നടക്കുന്ന യുവജന മഹാറാലി എന്നീ കാര്യങ്ങൾ ചർച്ച ചെയ്യും. സംഘടന കാര്യങ്ങളും സമരപരിപാടികളും കൗൺസിലിന്റെ അജണ്ടയാണ്. സംസ്ഥാന കൗൺസിൽ അംഗങ്ങൾ യോഗത്തിൽ സംബന്ധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]