
പതിനെട്ടോളം ക്ഷേത്രങ്ങളില്‍ മോഷണം ; പണത്തിന് പുറമേ മോഷ്ടിക്കുന്നത് സിസിടിവിയും ഹാര്‍ഡ് ഡിസ്കും ; ക്ഷേത്രങ്ങളില്‍ സ്ഥിരമായി മോഷണം നടത്തുന്ന യുവാവ് പിടിയിൽ സ്വന്തം ലേഖകൻ മലപ്പുറം: ക്ഷേത്രങ്ങളില്‍ സ്ഥിരമായി മോഷണം നടത്തുന്നയാള്‍ പോലീസ് പിടിയില്‍. വയനാട് പടിഞ്ഞാറേത്തറ കുപ്പാടിത്തറ കുന്നത്തുവീട്ടില്‍ അര്‍ജുനെയാണ് (30) മങ്കട
പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം നടന്നത്.
വലമ്പൂര്‍ മീന്‍കുളത്തിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പതിനായിരം രൂപയും ക്ഷേത്രം ഓഫീസിലെ അലമാര തകര്‍ത്ത് 40,000 രൂപയും രണ്ട് ഗ്രാം സ്വര്‍ണവും മോഷ്ടിച്ച ഇയാള്‍ ക്ഷേത്രവളപ്പിലെ സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്കും ക്ഷേത്ര ജീവനക്കാരന്റെ സ്കൂട്ടറും മോഷ്ട്ടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അര്ജുന് പതിനെട്ടോളം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
മങ്കട സിഐ വിഷ്ണു, എസ്ഐ ഷംസുദ്ദീന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അര്‍ജുനെ പിടികൂടിയത്.
ഇയാള്‍ നടത്തിയ മോഷണങ്ങളിലെ തൊണ്ടിമുതല്‍ ഇനിയും കണ്ടെത്താനുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]