
മലപ്പുറം- പാഠ്യപദ്ധതി പരിഷ്കരണ ചർച്ചകൾക്ക് ശേഷം എസ്.ഇ.ആർ.ടി പുറത്തിറക്കിയ പാഠ്യപദ്ധതി ചട്ടക്കൂട് സാമൂഹിക ചർച്ചകൾക്ക് നൽകിയ കരട് രേഖയുടെ തനി ആവർത്തനമാണെന്ന് മലപ്പുറം സുന്നി മഹലിൽ ചേർന്ന എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രവർത്തക സമിതി കുറ്റപ്പെടുത്തി. സാമൂഹിക ചർച്ചയിൽ പൊതു സമൂഹം പൂർണ്ണമായും തള്ളിയ ലിംഗ സമത്വം, യുക്തിചിന്ത തുടങ്ങിയ ആശയങ്ങളോടൊപ്പം അധ്യാപകരും മേൽ ആശയങ്ങളിലേക്ക് തിരിച്ച് വരണമെന്നും ധാർമ്മികമായ നിയന്ത്രണങ്ങളിൽ നിന്ന് അധ്യാപകർ പൂർണമായും മുക്തരാവണമെന്ന നിർദ്ദേശവും കൂട്ടിച്ചേർത്തത് ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല.ജൻഡർ നിലപാടുകളിലുള്ള അശാസ്ത്രീയ സമീപനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കണമെന്നും പറയുന്നതിലൂടെ ലിംഗ നീതിയുടെ മറപിടിച്ച് ജൻഡർ ന്യൂട്രാലിറ്റി ഒളിച്ച് കടത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രവർത്തക സമിതി യോഗം വിലയിരുത്തി. വിവിധ തലങ്ങളിലായി നടന്ന ചർച്ചയുടെ ക്രോഡീകരണം എന്താണെന്ന് സർക്കാർ പൊതുജന സമക്ഷം സമർപ്പിക്കാൻ തയ്യാറാവണമെന്നും പ്രവർത്തക സമിതി പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
ജില്ലാ വൈ.പ്രസിഡന്റ് സയ്യിദ് ബി.എസ്.കെ തങ്ങൾ എടവണ്ണപ്പാറ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, സയ്യിദ് കെ.കെ.എസ്. ബാപ്പുട്ടി തങ്ങൾ ഒതുക്കുങ്ങൽ, സി അബ്ദുല്ല മൗലവി വണ്ടൂർ, ഷാഹുൽ ഹമീദ് മാസ്റ്റർ, ഹസൻ സഖാഫി പൂക്കോട്ടൂർ , ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഫരീദ് റഹ്മാനി കാളികാവ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാസിറുദ്ദീൻ ദാരിമി ചീക്കോട്, അബ്ദുൽ മജീദ് ദാരിമി വളരാട്, ശമീർ ഫൈസി ഒടമല, അബ്ദുറഹ്മാൻ ദാരിമി മുണ്ടേരി, എം സുൽഫിക്കർ അരീക്കോട്, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് ഒ.എം.എസ് തങ്ങൾ മേലാറ്റൂർ, പുത്തനഴി മൊയ്തീൻ ഫൈസി, പി.കെ ലത്തീഫ് ഫൈസി, സത്താർ പന്തല്ലൂർ, എം.എം കുട്ടി മൗലവി,ഒ.കെ.എം കുട്ടി ഉമരി, പി.കെ ഉമർ ദാരിമി, ഇ.വി അബ്ദുസ്സലാം, കെ.പി ചെറീത് ഹാജി, പി.എ ജബ്ബാർ ഹാജി എളമരം, കെ.സി മുഹമ്മദ് (ബാപ്പു), കെ. സിദ്ദീഖ്, അബു ഹാജി കോപ്പിലാൻ, കെ.പി ബാപ്പു മുതുപറമ്പ്, ജഅ്ഫർ ഫൈസി സി പഴമള്ളൂർ, കെ അബൂബക്കർ ഫൈസി തിരൂർക്കാട്, കെ.ടി ഷറഫുദ്ദീൻ മാസ്റ്റർ, വൈ.പി.അബൂബക്കർ മാസ്റ്റർ, അബ്ദുറഷീദ് ദാരിമി പൂവ്വത്തിക്കൽ, ശറഫുദ്ദീൻ എടവണ്ണ, ഉമർ ദർസി തച്ചണ്ണ, അലി ഫൈസി പാവണ്ണ, കെ മൂസ മാഹിരി, കെ.ടി മൊയ്തീൻ ഫൈസി, കെ.ടി കുഞ്ഞാൻ ചുങ്കത്തറ, പി ബീരാൻ കുട്ടി ഹാജി കിഴിശ്ശേരി, ഹസൻ ഫൈസി പന്നിപ്പാറ, കെ.കെ മുനീർ മാസ്റ്റർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
