
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
1
ഞാന്‍ മണ്ണ്;
നീയെന്ന മഴയിലലിയാന്‍ കാത്തുനില്ക്കും മണ്ണ്.
2
നിര്‍ത്തൂ നീ
മറുകെണ്ണലുകള് ;
ആരംഭിക്കാം നമുക്ക്
മധു നുകരലുകള്!
3
പകല്‍
നിന്റെ വാള്ത്തുമ്പിലും
രാത്രി
നിന്റെ വിരല്‍ത്തുമ്പിലും കാത്തിരിക്കുന്നു.
ഏതെടുക്കും നീ?
4
നീ തൊട്ടു;
ഞാന്‍ നെടുകേ പിളര്‍ന്നു.
5
അവസാനിക്കാത്ത തുരങ്കം പോല്‍, അതിന്റെ ഗര്‍ഭത്തിലെ ഇരുട്ടുപോല്,
നമ്മുടെ രാത്രികള്‍
രാത്രികള്‍…
കാറ്റേ,
എപ്പോഴാണ്
ഇടയിലൂടെ
നീ കടന്നു പോകേണ്ടത് എന്ന് ഞങ്ങളുടെ
മൂക്കുകളും ചുണ്ടുകളും തീരുമാനിക്കും.
(തിരശ്ശീല: വാഴ്വ് മുഖ്യം
ചാവോ സത്യം!)
Last Updated Oct 5, 2023, 6:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]