
ഭർത്താവ് മരിക്കാതിരിക്കാനും ദാമ്പത്യജീവിതം സമാധാനപൂർണം ആകുന്നതിനും ഒരു കലത്തെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തൽ. 26 കാരിയായ മുംബൈ സ്വദേശിനിയായ യുവതിയാണ് ഇത്തരത്തിൽ വിചിത്രമായ ഒരു വെളിപ്പെടുത്തൽ നടത്തിയത്. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെ ആണ് ഇക്കാര്യങ്ങൾ ഇവർ വെളിപ്പെടുത്തിയത്. താൻ ഒരു നിരീശ്വരവാദി ആണെന്നും എന്നാൽ തന്റെ മാതാപിതാക്കൾ ഇത്തരത്തിൽ ഒരു കാര്യം ചെയ്യാൻ തന്നെ നിരന്തരം നിർബന്ധിക്കുകയാണെന്നുമാണ് യുവതി സാമൂഹിക മാധ്യമ പോസ്റ്റിൽ പറയുന്നത്.
ഇത്തരത്തിൽ ഒരു വിശ്വാസത്തിന് കൂട്ടുനിൽക്കാൻ തനിക്ക് സാധിക്കില്ലെന്നും പക്ഷേ, വീട്ടുകാരുടെ നിർബന്ധം ശക്തമാണെന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തിൽ നിന്നും തന്നെ രക്ഷിക്കാൻ ആരെങ്കിലും എന്തെങ്കിലും വഴി പറഞ്ഞു തരണമെന്നും യുവതി അഭ്യർത്ഥിക്കുന്നു. യുവതി തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവരുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട വ്യാപകമായ ചർച്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമ ഉപഭോക്താക്കൾക്കിടയിൽ നടക്കുന്നത്.
by in
ജപ്പാനിലെയും മറ്റ് പല രാജ്യങ്ങളിലെയും ആളുകൾ പാവകളെയും നായ്ക്കളെയും ഒരു പ്രേതത്തെയും പോലും വിവാഹം കഴിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലും ഇത്തരം ആചാരങ്ങൾ എത്തുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ഇത്തരം അസംബന്ധങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും എന്നാല്‍ വാർത്താ മാധ്യമങ്ങളിൽ ഇത് ഇടം പിടിക്കണമെന്നും മറ്റൊരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു. പലതരം മൃഗങ്ങളെയും മരങ്ങളെയും ഒക്കെ മനുഷ്യർ വിവാഹം കഴിക്കുന്നതിന്റെ വാർത്തകൾ മുമ്പും പല സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം രീതികൾ പിന്തുടരുന്നവർ അത് തങ്ങളുടെ വിശ്വാസത്തിന്റെയും ജീവിതരീതിയുടെയും ഭാഗമായാണ് കണക്കാക്കുന്നത്.
Last Updated Oct 5, 2023, 3:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]