

യാത്രക്കാരുടെയും പൊതുജനങ്ങളുടെയും മുന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെ തമ്മില്‍ തല്ല് ; കെഎസ്ആര്‍ടിസി തൊടുപുഴ ഡിപ്പോയിലാണ് ചെക്കിംഗ് ഇൻസ്പെക്ടര്‍മാരുടെ തമ്മില്‍ തല്ല്
സ്വന്തം ലേഖകൻ
തൊടുപുഴ: കെഎസ്ആര്‍ടിസി തൊടുപുഴ ഡിപ്പോയില്‍ ചെക്കിംഗ് ഇൻസ്പെക്ടര്‍മാരുടെ തമ്മില്‍ തല്ല്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വാര്‍ത്തയായത്. ബസുകള്‍ ചെക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാകുകയും അവസാനം കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു.
തൊടുപുഴ വിജിലൻസ് വിഭാഗത്തിലെ എസ് പ്രദീപും തൊടുപുഴ ഡിപ്പോയിലെ ഇൻസ്പെക്ടര്‍ രാജു ജോസഫുമാണ് തമ്മില്‍ തല്ലിയത്. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും മുന്നില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ തല്ലിയത് വകുപ്പിന് നാണക്കേടുണ്ടാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ചെറിയൊരു ഉന്തും തള്ളും മാത്രമാണുണ്ടായതെന്ന് ഡിടിഒ വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാണ് പ്രശ്നമെന്നും സര്‍വീസുമായി ബന്ധപ്പെട്ടല്ല പ്രശ്നമുണ്ടായതെന്നും ഡിടിഒ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]