
ഹാങ്ചൗ – ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ ബാഡ്മിന്റണില്‍ സെമിഫൈനലിലെത്തിയതോടെ മലയാളി താരം എച്ച്.എസ് പ്രണോയ് മെഡല്‍ ഉറപ്പാക്കി. മലയാളി താരം ദീപിക പള്ളിക്കല്‍ ഉള്‍പ്പെട്ട
സ്ക്വാഷ് മിക്സഡ് ടീമും സ്വര്‍ണം നേടി. അമ്പെയ്ത്തിലും ചാമ്പ്യന്മാരായതോടെ ഇന്ത്യക്ക് 20 സ്വര്‍ണ മെഡലായി.
പ്രണോയ് മൂന്ന് ഗെയിം ത്രില്ലറില്‍ മലേഷ്യയുടെ ലീ സിയ ജിയയൊണ് 21-16, 21-23, 23-21 ന് തോല്പിച്ചത്.
അതേസമയം മുന്‍ ലോക ചാമ്പ്യനും ഡബ്ള്‍ ഒളിംപിക് മെഡലുകാരിയുമായ പി.വി സിന്ധു ആതിഥേയരുടെ ഹെ ബിംഗ്ജിയാവോയോട് 16-21, 12-21 ന് ക്വാര്‍ട്ടറില്‍ തോറ്റ് വെറുംകൈയുമായി മടങ്ങി. ടീം ഇനത്തില്‍ സിന്ധുവുള്പ്പെട്ട
ടീം ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
വനിതാ സ്ക്വാഷില്‍ ദീപികയും ഹരീന്ദര്‍പാല്‍ സിംഗുമാണ് സ്വര്‍ണം നേടിയത്. മലേഷ്യന്‍ ജോഡി അയ്ഫ ബിന്തി അസ്മാനെയും കമാല്‍ മുഹമ്മദ് സെയ്ഫിഖിനെയുമാണ് അവര്‍ ഫൈനലില്‍ തോല്പിച്ചത്.
വനിതാ അമ്പെയ്ത്തിന്റെ കോമ്പൗണ്ട് വിഭാഗത്തില്‍ ജ്യോതി സുരേശ വന്നാം, അതിഥി സ്വാമി, പ്രണീത് കൗര്‍ എന്നിവരുള്‍പ്പെട്ട ടീമും സ്വര്‍ണം സ്വന്തമാക്കി.
ഫൈനലില്‍ അവര്‍ ചൈനീസ് തായ്പെയിയെ 230-229 ന് തോല്പിച്ചു. പുരുഷന്മാരുടെ അമ്പെയ്ത്ത് കോമ്പൗണ്ടില്‍ പ്രവീണ്‍ ഓജസ്, അഭിഷേക് വര്‍മ, പ്രശാന്ത് ജാക്കര്‍ എന്നിവരുള്‍പ്പെട്ട
ടീം സെമിഫൈനലിലെത്തി. ഭൂട്ടാനെ അവര്‍ 235-221 ന് തോല്പിച്ചു.
പുരുഷ കബഡിില് ഇന്ത്യന്‍ ടീം പാക്കിസ്ഥാനുമായി സെമിഫൈനലില്‍ ഏറ്റുമുട്ടും.
2023 October 5
Kalikkalam
title_en:
Dipika Pallikal Harinder Pal Singh mixed doubles final
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]